Monday, April 21, 2025
spot_img
More

    തകര്‍ന്നിരിക്കുകയാണോ ഇതാ ഈ വചനങ്ങളില്‍ ആശ്വാസം കണ്ടെത്തൂ

    മനുഷ്യരിലൊരാള്‍ക്കും ആശ്വാസം നല്കാന്‍ കഴിയാത്തവിധം നമ്മുടെ മനസ്സ് ചില നേരങ്ങളില്‍ ഇരുണ്ടുപോകാറുണ്ട്, ശൂന്യമായിപോകാറുമുണ്ട്.ആരിലും നമുക്ക് അഭയം തേടാന്‍ കഴിയാത്തവിധം. അപ്പോഴാണ് പലപ്പോഴും നാം ദൈവത്തിലേക്ക് നോക്കുന്നത്. ദൈവത്തിന് മാത്രം നികത്താന്‍ കഴിയുന്ന ശൂന്യതയും പരിഹരിക്കാന്‍ കഴിയുന്ന മരവിപ്പും മറ്റൊന്നുകൊണ്ടും നമുക്ക് തീര്‍ക്കാനാവില്ല. ഉളളിലുണരുന്ന പലതരത്തിലുള്ള അസ്വസ്ഥതകള്‍ ദൈവികചിന്തകൊണ്ടു മാത്രമേ നമുക്ക് മറികടക്കാനാകൂ. നാം കടന്നുപോകുന്ന ദു:ഖദുരിതമായ നിമിഷങ്ങളെ ദൈവവചനമാകുന്ന ഔഷധം കൊണ്ട് നമുക്ക് പരിഹരിക്കാം. അതിനായി ഇതാ ചില ദൈവവചനം
    അവിടുന്ന് അവരുടെ മിഴികളില്‍ നിന്ന് കണ്ണീര്‍ തുടച്ചുനീക്കും. ഇനി മരണം ഉണ്ടായിരിക്കുകയില്ല. ഇനിമേല്‍ ദു:ഖമോ മുറവിളിയോ വേദനയോ ഉണ്ടാവുകയില്ല. പഴയതെല്ലാം കടന്നുപോയി( വെളി 21:4)

    ഹൃദയം നുറുങ്ങിയവര്‍ക്ക് കര്‍ത്താവ് സമീപസ്ഥനാണ്. മനമുരുകിയവരെ അവിടുന്ന് രക്ഷിക്കുന്നു. ( സങ്കീ 34:19)

    എന്റെ ശരീരവും മനസ്സും ക്ഷീണിച്ചുപോയേക്കാം. എന്നാല്‍ ദൈവമാണ് എന്റെ ബലം: സങ്കീ 73:26)

    അതിനാല്‍ നമുക്ക് ആത്മധൈര്യത്തോടെ പറയാം. കര്‍ത്താവാണ് എന്റെ സഹായകന്‍. ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന് എന്നോടു എന്തു ചെയ്യാന്‍ കഴിയും( ഹെബ്രാ 13:6)

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!