ഹംഗറി: മതസ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള വാഗ്ദാനമാണ് പാക്കിസ്ഥാനിലെ ക്രൈസ്തവ വനിത അസിയാബിയുടെ മോചനത്തിലൂടെ വ്യക്തമാകുന്നത് എന്ന് യൂറോപ്യന്‍ യൂണിയന്റെ പ്രത്യേക പ്രതിനിധി ജാന്‍ ഫീഗല്‍. അസിയാബിയുടെ മോചനത്തിന് വേണ്ടി പ്രധാനപങ്കുവഹിച്ചിട്ടുണ്ട് യൂറോപ്യന്‍ യൂണിയന്‍. സിഎന്‍എ യ്ക്ക് നല്കിയ അഭിമുഖത്തിലാണ് ജാന്‍ ഫീഗല്‍ അസിയാബിയെക്കുറിച്ചും മതസ്വാതന്ത്ര്യത്തെക്കുറിച്ചും വ്യക്തമാക്കിയത്.
അസിയാബി ധൈര്യശാലിയായ അമ്മയാണെന്നും തന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി ക്രിസ്തീയ വിശ്വാസം ഒരിക്കലും അവര്‍ ബലികഴിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ദൈവനിന്ദാക്കുറ്റം ചുമത്തിയ അനേകം നിരപരാധികളുടെ പ്രതിനിധിയാണ് അസിയാബി. ജാന്‍ ഫീഗല്‍ അഭിപ്രായപ്പെട്ടു.