പൗരോഹിത്യം എക്കാലത്തും വന്ദിക്കപ്പെടേണ്ടതാണ്. എന്നാല്‍ ഇക്കാലത്ത് പൗരോഹിത്യം അത് അര്‍ഹിക്കുന്ന വിധത്തില്‍ ആദരിക്കപ്പെടുന്നുണ്ടോയെന്ന് സംശയമുണ്ട്. പൗരോഹിത്യത്തിനെതിരെ പലതരത്തിലുള്ള അപവദിക്കലുകളും നടന്നുകൊണ്ടിരിക്കുന്ന പശ്്ചാത്തലത്തിലാണ് ഗോഡ്‌സ് മ്യൂസിക്കിന്റെ ബാനറില്‍ എസ് തോമസ് രചനയും സംഗീതവും നിര്‍വഹിച്ച പൗരോഹിത്യം എന്ന ഗാനം ശ്രദ്ധേയമാകുന്നത്. കുരിശെടുക്കാനും കുരിശുവഹിക്കാനുമുള്ള വിളിയാണ് പുരോഹിതന്റേത് എന്നാണ് ഈ ഗാനം ഓര്‍മ്മിപ്പിക്കുന്നത്. നിരവധി ഭക്തിഗാനങ്ങളിലൂടെ ശ്രോതാക്കളുടെ ഇഷ്ടഗായകരായി മാറിയിരിക്കുന്ന സഹോദര വൈദികരായ ഫാ.വിപിന്‍ കുരിശുതറ സിഎംഐയും ഫാ.വിനില്‍ കുരിശുതറ സിഎംഎഫും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. പ്രിന്‍സ് ജോസഫിന്റേതാണ് ഓര്‍ക്കസ്‌ട്രേഷന്‍. മുമ്പ് പുറത്തിറക്കിയ ഭക്തിഗാനങ്ങള്‍ പോലെ ഗോഡ്‌സ് മ്യൂസിക്കിന്റെ ഈ ഗാനവും ശ്രദ്ധിക്കപ്പെടും എന്ന് തീര്‍ച്ചയാണ്. ഗാനം ആസ്വദിക്കാനായി ലിങ്ക് ചുവടെ കൊടുക്കുന്നു.