ഇന്ന് പെസഹാവ്യാഴം. ക്രൈസ്തവവിശ്വാസപാരമ്പര്യത്തിലെ സുപ്രധാനദിനം. യേശു കുരിശുമരണം വരിക്കുന്നതിന് തലേന്ന് തന്റെ ശിഷ്യരുമൊത്ത് അവസാനമായിഅത്താഴം കഴിച്ചതിന്റെ ഓര്‍മ്മയാണ് ഈ ദിനത്തില്‍ ആചരിക്കുന്നത്. ആ പാരമ്പര്യത്തിന്റെ തുടര്‍ച്ചയായി നമ്മള്‍ പെസഹാദിവസം അപ്പം മുറിക്കല്‍ ശുശ്രൂഷവീടുകളിലും ദേവാലയങ്ങളിലും നടത്താറുമുണ്ട്. ഓശാനദിവസം പള്ളികളില്‍ നിന്ന് കിട്ടുന്ന കുരുത്തോല കീറി മുറിച്ച്കുരിശുണ്ടാക്കി അപ്പത്തിനു മുകളില്‍വച്ചാണ് പെസഹാ അപ്പം ഉണ്ടാക്കുന്നത്.
പുളിക്കാത്ത മാവുകൊണ്ട് ഉണ്ടാക്കുന്ന അപ്പമായതിനാല്‍ ഇതിന് പുളിയാത്തപ്പം എന്നും കുരുത്തോല കൊണ്ടുള്ള കുരിശടയാളം കുരിശിന്മേല്‍ വയ്ക്കുന്നതുകൊണ്ട് കുരിശപ്പം എന്നും പറയാറുണ്ട്. ഇണ്ടറി അപ്പം എന്നും ചിലര്‍ വിളിക്കാറുണ്ട്. കുരിശിനുമുകളില്‍ വയ്ക്കുന്ന INRI യെ അപ്പവുമായികൂട്ടി വായിച്ചാണ് ഇന്റട്രി അപ്പമെന്ന്് വിളിക്കുന്നത്. എന്നാല്‍ ഇന്ററി എന്നത് പഴന്തമിഴിലിലെ വാക്കാണെന്നും പറയപ്പെടുന്നു.