Wednesday, April 23, 2025
spot_img
More

    ഏപ്രില്‍ 23- ഔര്‍ ലേഡി ഓഫ് ആര്‍ഡെന്റ്‌സ്.

    1105 മെയ് 28 ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ പരിശുദ്ധ കന്യാമറിയം ദേവാലയശുശ്രൂഷകരായ രണ്ടു സഹോദരങ്ങള്‍ക്ക് കത്തിച്ച മെഴുകുതിരി നല്കിയതില്‍ നിന്നാണ് ആര്‍ഡെന്റ്‌സിലെ മാതാവിന്റെ അത്ഭുതങ്ങള്‍ക്ക് തുടക്കമായത്. രോഗികളെ സൗഖ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് മാതാവ് ആ തിരി അവര്‍ക്ക് കൈമാറിയത്. വെളളത്തില്‍ മെഴുകുതിരിയുടെ ഏതാനും തുള്ളികള്‍ കലര്‍ത്തണമെന്നും അതു കുടിക്കുന്നവര്‍ക്ക് അത്ഭുതകരമായ രോഗസൗഖ്യം ലഭിക്കുമെന്നും മാതാവ് വെളിപെടുത്തി. അതനുസരിച്ച് ദീര്‍ഘകാലം രോഗികളായികഴിഞ്ഞവര്‍ക്കും മാറാരോഗികള്‍ക്കും സൗഖ്യംലഭിച്ചു. പകര്‍ച്ചവ്യാധികള്‍ നിലയ്ക്കുകയും ചെയ്തു. അനുരഞ്ജനവും പ്രാര്‍ത്ഥനയും ദൈവത്തിന് എത്രത്തോളം പ്രസാദകരമാണെന്നുകൂടി അവയെല്ലാം വെളിപെടുത്തി

    . പ്രകൃതിദുരന്തങ്ങള്‍ അവസാനിക്കാനും യുദ്ധങ്ങള്‍ ഇല്ലാതാക്കാനും ഇവയെല്ലാം കാരണമായി. മാതാവ് നല്കിയ വിശുദ്ധ മെഴുകുതിരിയുടെ തിരുശേഷിപ്പാണ് ഈ ദേവാലയത്തിലുള്ളത്. മാതാവിന്റെ ബഹുമാനാര്‍ത്ഥം ആറാസിലെ ബിഷപ് ഒരു ദേവാലയം പണികഴിപ്പിക്കുകയും ചെയ്തു. മെഴുകുതിരി കത്തിച്ചിട്ടും കുറയുന്നില്ല എന്നൊരു പ്രത്യേകത കൂടിയുണ്ട്, കോര്‍പ്പസ് ക്രിസ്റ്റി തിരുനാളിന്റെ തലേദിവസം മുതല്‍ നാലു ദിവസങ്ങള്‍ വരെ വിശുദ്ധ മെഴുകുതിരി കത്തിച്ച് ജനങ്ങള്‍ക്ക് വണങ്ങാന്‍ കൊടുക്കാറുണ്ട്. ആറാസിലെ ഈ ദേവാലയം സന്ദര്‍ശിക്കുന്നവര്‍ക്ക് പോപ്പ് കാലിക്സ്റ്റസ് മൂന്നാമന്‍ പൂര്‍ണദണ്ഡവിമോചനം അനുവദിച്ചിരുന്നു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!