ബർമിങ്ഹാം: ഫാ.സോജി ഓലിക്കലിന്റെ നേതൃത്വത്തിൽ 14 ന് ബഥേൽ സെന്ററിൽ നടക്കുന്ന രണ്ടാം ശനിയാഴ്ച കൺവെൻഷനിൽ ടീനേജുകാർക്കായി പ്രത്യേക ടീൻസ് കിങ്ഡം കൺവെൻഷൻ നടക്കും. വ്യക്തി ജീവിതത്തിന്‍റെ അവിഭാജ്യ ഘടകമായിമാറിയ മൊബൈൽ ഫോൺ , കമ്പ്യൂട്ടർ വഴിയായുള്ള സോഷ്യൽമീഡിയ ഉപയോഗത്തിലെ നന്മ തിന്മകളെ പ്രതിപാദിക്കുന്ന പ്രത്യേക ക്ലാസ്സുകളാണ് ഇവിടെ ക്രമീകരിച്ചിരിക്കുന്നത്.
കുമ്പസാരിക്കുവാനും സ്പിരിച്വൽ ഷെയറിങ്ങിനും അവസരമുണ്ടാതിരിക്കും .
നിർബന്ധമായും ബൈബിൾ കൊണ്ടുവരേണ്ടതാണ് .
കൗമാരകാലഘട്ടത്തിലെ ജീവിതാവസ്ഥകളെ പ്രാർത്ഥനയിലൂടെ യേശുവുമായി ഐക്യപ്പെടുത്തിക്കൊണ്ട് ആഴമാർന്ന ദൈവികസ്നേഹം അനുഭവിച്ച് ജീവിക്കാൻ അളവുകളില്ലാത്ത ദൈവ സ്നേഹത്തിന്റെ ആഴം ബോധ്യപ്പെടുത്തുന്നതാണ് ടീനേജ് കൺവെൻഷൻ.
മാനസികവും ആത്മീയവുമായ നവോന്മേഷമേകിക്കൊണ്ട് ,അത്ഭുതങ്ങളും അടയാളങ്ങളും പ്രകടമായ വിടുതലുകളും സംഭവിക്കുന്ന പ്രത്യേക ദിവ്യകാരുണ്യ ആരാധനയും ,ഷെയറിങ് വേഡ് ഒഫ് ഗോഡ്, ഇന്ററാക്റ്റീവ് സെഷൻസ് എന്നിവയും ഉൾപ്പെടുന്ന രണ്ടാം ശനിയാഴ്ച്ച കൺവെൻഷനോടോപ്പമുള്ള കുട്ടികൾക്കായുള്ള ഈ പ്രത്യേക ബൈബിൾ കൺവെൻഷനില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കിങ്ഡം റെവലേറ്റർ എന്ന ഇംഗ്ലീഷിലുള്ള കുട്ടികൾക്കായുള്ള മാസിക കൺവെൻഷനിൽ സൗജന്യമായി വിതരണം ചെയ്തുവരുന്നു .” ലിറ്റിൽ ഇവാഞ്ചലിസ്റ് ” എന്ന മാസികയുടെ പുതിയ ലക്കം ഇത്തവണ ലഭ്യമാണ് .
അഡ്രസ്സ് :
ബഥേൽ കൺവെൻഷൻ സെന്റർ
കെൽവിൻ വേ
വെസ്റ്റ് ബ്രോംവിച്ച്
ബർമിംങ്ഹാം .( Near J1 of the M5)
B70 7JW.
കൂടുതൽ വിവരങ്ങൾക്ക് ;
ജോൺസൺ 07506 810177
അനീഷ്.07760254700
ബിജുമോൻമാത്യു.07515368239
Sandwell and Dudley ട്രെയിൻ സ്റ്റേഷന്റെ തൊട്ടടുത്തായിട്ടുള്ള കൺവെൻഷൻ സെന്ററിലേക്ക് യു കെ യുടെ വിവിധ പ്രദേശങ്ങളിൽനിന്നും ഏർപ്പെടുത്തിയിട്ടുള്ള കോച്ചുകളെയും മറ്റ് വാഹനങ്ങളെയുംപറ്റിയുള്ള പൊതുവിവരങ്ങൾക്ക്, .
ബിജു അബ്രഹാം 07859890267
ജോബി ഫ്രാൻസിസ് 07588 809478.