Friday, December 6, 2024
spot_img
More

    കര്‍ദിനാള്‍ ന്യൂമാന്റെ വിശുദ്ധ പദപ്രഖ്യാപന ചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും

    യുകെ: ഒക്ടോബര്‍ 13 ന് വത്തിക്കാനില്‍ നടക്കുന്ന കര്‍ദിനാള്‍ ന്യൂമാന്റെ വിശുദ്ധപദ പ്രഖ്യാപനചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം പൊന്തിഫിക്കല്‍ ഉര്‍ബന്‍ കോളജിലെ സ്വീകരണച്ചടങ്ങിലും അദ്ദേഹം പങ്കെടുക്കും. ഈ കോളജിലാണ് ന്യൂമാന്‍ പഠിച്ചിരുന്നത്.

    ആംഗ്ലീക്കന്‍ സഭാവിശ്വാസിയായിരുന്ന ന്യൂമാന്‍ 1845 ലാണ് കത്തോലിക്കാസഭാംഗമായത്. 1976 ന് ശേഷമുള്ള ആദ്യത്തെ ബ്രിട്ടീഷ് വിശുദ്ധനും 1970 ന് ശേഷമുള്ള ആദ്യത്തെ ഇംഗ്ലീഷ് വിശുദ്ധനുമാണ് കര്‍ദിനാള്‍ ന്യൂമാന്‍.

    ന്യൂമാന്റെ വിശുദ്ധപദപ്രഖ്യാപനചടങ്ങില്‍ ചാള്‍സ് രാജകുമാരന്‍ പങ്കെടുക്കുമെന്ന വാര്‍ത്ത വളരെ സന്തോഷദായകമാണെന്ന് കാത്തലിക് ബിഷപ്‌സ് കോണ്‍ഫ്രന്‍സ് ഓഫ് ഇംഗ്ലണ്ട് ആന്റ് വെയില്‍സ് പ്രസിഡന്റും വെസ്റ്റ്മിനിസ്റ്റര്‍ ആര്‍ച്ചുബിഷപ്പുമായി കര്‍ദിനാള്‍ വിന്‍സെന്റ് നിക്കോള്‍സ്പറഞ്ഞു. ഇത് രാജ്യത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ടതും സന്തോഷദായകവുമായ നിമിഷമാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!