ഒരുകാലത്ത് വിശുദ്ധ ക്രിസ്റ്റഫിന്റെ പേരില്‍ സമര്‍പ്പിക്കപ്പെട്ടതും പിന്നീട് പരിശുദ്ധ അമ്മയുടെ അത്ഭുതങ്ങള്‍ കണക്കിലെടുത്ത് മാതാവിന്റെ പേരില്‍ പുനസമര്‍പ്പിക്കപ്പെട്ടതുമായ ദേവാലയമാണ് ഇത്. ശക്തിയുടെ മാതാവ് എന്നാണ് ഈ മാതാവിനെ വിളിക്കുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് അനുസരിച്ച് ആദ്യത്തെ അത്ഭുതം നടന്നത് 1336 മെയ് 4 നാണ്. കടുത്തവരള്‍ച്ചയുടെ നാളുകളായിരുന്നു അത്.മാതാവിനോട് വരള്‍ച്ചയ്‌ക്കെതിരെ പ്രാര്‍ത്ഥിക്കാനായി ഒരു കൊച്ചുപെണ്‍കുട്ടി പൂക്കളുമായിമാതാവിന്റെ രൂപത്തിന് മുമ്പിലെത്തി.
തന്റെ നിയോഗം പറഞ്ഞ് അവള്‍ പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ മാതാവിന്റെ രൂപം വിയര്‍ത്തു. വിയര്‍പ്പുതുള്ളികള്‍പൊടിഞ്ഞു. പെട്ടെന്ന് ആകാശം ഇരുണ്ടു. മഴ പെയ്തുതുടങ്ങി. ഈ അ്ത്ഭുതത്തെതുടര്‍ന്ന പള്ളിമണികള്‍ അടിച്ചു.ആളുകള്‍ അതുകേട്ട് ഓടിക്കൂടി. ഈ അത്ഭുതവാര്‍ത്ത നാടെങ്ങും പരന്നു. തുടര്‍ന്ന് ഇവിടേയ്ക്ക് തീര്‍ത്ഥാടനപ്രവാഹം ആരംഭിച്ചു. നിരവധി അത്ഭുതങ്ങള്‍ നടന്നു,രോഗശാന്തികളുണ്ടായി, സാധാരണക്കാരും ലൂയി പതിമൂന്നാമന്‍ രാജാവും എല്ലാം മാതാവിന്റെഭക്തരായി. മെയ് മാസത്തില്‍ മാതാവിന്റെ നാമത്തില്‍തിരുനാള്‍ ആചരിക്കുമെന്ന് പാരീസ് ആര്‍ച്ചുബിഷപ് പ്രഖ്യാപിച്ചു. പലതവണ ദേവാലയം പുതുക്കിപ്പണിയുകയുംമനോഹരമാക്കുകയും ചെയ്തിട്ടുണ്ട്.
1789 ല്‍ ഫ്രഞ്ച് വിപ്ലവകാലത്ത് മാതാവിന്റെ രൂപം അശുദ്ധമാക്കപ്പെട്ടു. ഇപ്പോഴത്തെ മാതൃരൂപം 1873 ല്‍ ബാഫെറ്റ് ഹൗസ് തടിയില്‍കൊത്തിയെടുക്കപ്പെട്ടതാണ്.