മറിയവും ഹവ്വയും തമ്മില്‍ സാമ്യമുണ്ട് എന്നതാണ് സത്യം. കാരണം ഹവ്വയും പാപരഹിതയായിട്ടാണ് ജനിച്ചത്. മറിയത്തെപോലെ.
എന്നാല്‍ മറിയത്തില്‍ നിന്ന് ഹവ്വയെ വ്യത്യസ്തയാക്കുന്നത് അവള്‍ പാപം ചെയ്തുപോയി എന്നതാണ്. ഹവ്വ പാപത്തെ തിരഞ്ഞെടുത്തു. അതും സ്വതന്ത്രമായ മനസ്സോടെ..
പക്ഷേ മറിയം ഒരിക്കലും പാപം ചെയ്തില്ല. പാപത്തെ തിരഞ്ഞെടുത്തുമില്ല. എപ്പോഴും ദൈവഹിതമാണ് മറിയം അന്വേഷിച്ചത്. ദൈവത്തോട് വിശ്വസ്തത പുലര്‍ത്തുകയോ പുലര്‍ത്താതിരിക്കുകയോ ചെയ്യാനുള്ള സ്വാതന്ത്ര്യത്തോടെയാണ് ദൈവം മനുഷ്യരെ സൃഷ്ടിച്ചിരിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
നന്മയും തിന്മയും ദൈവം നമ്മുടെ മുമ്പില്‍ വച്ചിട്ടുണ്ട്. ജീവനും മരണവും വച്ചിട്ടുണ്ട്. ഏതു വേണം തിരഞ്ഞെടുക്കാന്‍ എന്ന് തീരുമാനിക്കുന്നത് നാമോരോരുത്തരുമാണ്.
മറിയം ജീവന്‍ തിരഞ്ഞെടുത്തു..നന്മ തിരഞ്ഞെടുത്തു. ദൈവത്തെ തിരഞ്ഞെടുത്തു. എന്നാല്‍ ഹവ്വ മരണം തിരഞ്ഞെടുത്തു. തിന്മയെ സ്വീകരിച്ചു. അങ്ങനെ ഒരേപോലെ ജനിച്ചവരായിരുന്നിട്ടും രണ്ടുപേരുടെയും മേലുള്ള ദൈവവിധി രണ്ടായി. ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങിയ, ദൈവഹിതത്തോട് ആമ്മേന്‍ പറഞ്ഞവളായ മറിയം ലോകരക്ഷകന്റെ അമ്മയായി.
ഹവ്വയോ?