Saturday, December 21, 2024
spot_img
More

    കത്തോലിക്കര്‍ക്ക് രോഗസൗഖ്യത്തിനായി ക്രിസ്റ്റലുകള്‍ ഉപയോഗിക്കാമോ?

    കഴിഞ്ഞ ഏതാനും ദശാബ്ദങ്ങളായി ആള്‍ട്ടര്‍നേറ്റീവ് ചികിത്സാരീതികള്‍ക്ക് വ്യാപകമായ പ്രചാരം ലഭിച്ചിട്ടുണ്ട്. ഇത്തരം ചികിത്സകളില്‍പലപ്പോഴും രോഗസൗഖ്യത്തിനായി ക്രിസ്റ്റലുകള്‍ ഉപയോഗിക്കുന്നുമുണ്ട്. അതിനായി അവര്‍ അവകാശപ്പെടുന്നത് ക്രിസ്റ്റലുകള്‍ക്ക് ശാരീരിക സൗഖ്യം നല്കാന്‍ കഴിവുണ്ടെന്നാണ്. മാത്രവുമല്ല ഉത്കണ്ഠകളില്‍ നിന്ന് മോചനവും നല്കുന്നുണ്ടത്രെ.

    എന്നാല്‍ കത്തോലിക്കര്‍ക്ക് ക്രിസ്റ്റല്‍ ചികിത്സ അനുവദനീയമാണോ എന്നതാണ് ഇവിടുത്തെ ചോദ്യം. ആദ്യം തന്നെ പറയട്ടെ ക്രിസ്റ്റലുകള്‍ക്ക് എന്തെങ്കിലും രോഗസിദ്ധിയുള്ളതായി ഇതുവരെയും വൈദ്യശാസ്ത്രപരമായോ ശാസ്ത്രീയമായോ തെളിയിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ രോഗചികിത്സയില്‍ ഇവ ഉപയോഗിക്കരുത് എന്നാണ് ഭൂരിപക്ഷം ഡോക്ടര്‍മാരുടെയും അഭിപ്രായം.

    ക്രിസ്റ്റലുകളും മനുഷ്യശരീരത്തിലെ എനര്‍ജി ഫീല്‍ഡുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നതിന്റെ പേരിലാണ് അവയെ രോഗചികിത്സയില്‍ ഉപയോഗിക്കുന്നത്. ഇത്തരമൊരു എനര്‍ജി ലെവലും മറ്റും രൂപപ്പെട്ടിരിക്കുന്നത് ഹൈന്ദവ ബുദ്ധമതങ്ങളിലാണ്. മനുഷ്യവ്യക്തിയിലെ എനര്‍ജി ഫീല്‍ഡിന്റെ അസന്തുലിതാവസ്ഥ പരിഹരിക്കാന്‍ ക്രിസ്റ്റലുകള്‍ക്ക് കഴിയും എന്നാണ് ഇവ പഠിപ്പിക്കുന്നത്. ഇത്തരമൊരു സങ്കല്പത്തിലെ അപകടം എന്താണെന്നുവച്ചാല്‍ ദൈവത്തിന് പുറമെ ആത്മീയമായ ശക്തി അന്വേഷിക്കുന്നു എന്നതാണ്.

    ജീസസ് ക്രൈസ്റ്റ് ദ ബിയറര്‍ ഓഫ് ദ വാട്ടര്‍ ഓഫ് ലൈഫ് എന്ന ഡോക്യുമെന്റില്‍ വത്തിക്കാന്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്രിസ്റ്റല്‍ ഉപയോഗിച്ചുള്ള ചികിത്സാരീതികളെ ഈ ഡോക്യുമെന്റ് തള്ളിക്കളഞ്ഞിട്ടുമുണ്ട്. കത്തോലിക്കാസഭയുടെ മതബോധന ഗ്രന്ഥവും( 2117) ഇത്തരം പ്രാക്ടീസുകളെ നിരുത്സാഹപ്പെടുത്തുകയും അവയ്ക്ക് ദോഷഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയും എന്ന് സ്ഥാപിക്കുകയും ചെയ്തിട്ടുണ്ട്.

    അതുകൊണ്ട് കത്തോലിക്കര്‍ ഒരിക്കലും രോഗചികിത്സയില്‍ ക്രിസ്റ്റലുകള്‍ ഉപയോഗിക്കാന്‍ പാടുള്ളതല്ല. എന്നുകരുതി ആള്‍ട്ടര്‍നേറ്റീവ് മെഡിസിന്‍സ് എല്ലാം അപകടകാരികളാണെന്ന് വിചാരിക്കുകയും അരുത്‌.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!