Sunday, June 1, 2025
spot_img
More

    മെയ് 31- മാതാവിന്റെ രാജ്ഞിത്വം.

    മാതാവിന്റെ രാജ്്ഞിത്വതിരുനാള്‍ ആഘോഷിക്കുമ്പോള്‍ എല്ലാവരും കര്‍ത്താവില്‍ സന്തോഷിക്കുകയും ദൂതന്മാര്‍ മാതാവിനെപ്രതി സന്തോഷി്ക്കുകയും ദൈവപുത്രനെ സ്തുതിക്കുകയും ചെയ്യുന്നതായി രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. മാതാവിനോടുള്ള പ്രത്യേക വണക്കത്തിനായി നീക്കിവച്ചിരിക്കുന്ന മാസമായ മെയ് മാസത്തിന്റെ അവസാനദിനത്തിലാണ് ഈ തിരുനാള്‍ ആചരിക്കുന്നത്. മാതാവിന്റെ രാജ്ഞിത്വം എന്നത് ഒരു സ്ഥാനപ്പേരോ പദവിയോ അല്ല മറിച്ച് മാതാവിന്റെ സദ്ഗുണത്തിന്റെയും മഹത്വത്തിന്റെയും വിശുദ്ധിയുടെയും അടയാളമാണ്. മാതാവിന്റെ രാജ്ഞിത്വത്തിലുള്ള നമ്മുടെ വിശ്വാസത്തിന്റെ അടിസ്ഥാനം അമ്മയ്ക്ക് ലഭിച്ച ദിവ്യമാതൃത്വമാണ്. കൃപയാല്‍ രാജ്ഞിയായവളാണ് മറിയം. അവള്‍ കുറ്റമറ്റവളായി ഗര്‍ഭംധരിക്കുകയും പാപത്തിന്റെ തീരെ ചെറിയ കളങ്കത്തില്‍ നിന്നുപോലും സംരക്ഷിക്കപ്പെടുകയും ചെയ്തു. ദൈവവുമായുള്ള ദിവ്യബന്ധത്താല്‍ അവള്‍ രാജ്ഞിയാണ്. മാതാവിന്റെ രാജ്ഞിത്വത്തെക്കുറിച്ചു മനസ്സിലാക്കാന്‍ നമുക്ക് ചിലപ്പോള്‍ ബുദ്ധിമുട്ടായിരിക്കും. മറിയത്തിന്റെ രാജ്ഞിത്വതിരുനാളിന്റെ ഉദ്ദേശ്യം മാതാവിനോടുള്ള ഭക്തിയും സ്‌നേഹവും ഉണര്‍ത്തുക എന്നതാണ്.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!