സാബു ജോസ്
ആരുടെ ശരീരത്തിലാണ് 2 തലകൾ ഉള്ളത് ? 2 തലകൾ 4 കണ്ണുകൾ 4 ചെവികൾ 4 കൈകൾ 4 കാൽപാദങ്ങൾ 2 ഹൃദയമിടിപ്പുകൾ 2 വ്യത്യസ്ത ഡിഎൻഎ…. അതെ രണ്ട് വ്യത്യസ്ഥ വ്യക്തികൾ ഒരു ശരീരത്തിൽ . രണ്ടുപേരും ഒരുമിച് ജീവിക്കുന്നു . എന്നാൽ ഒരാൾ ലോകത്തിൻെറ ശബ്ദവും വെളിച്ചവും അറിയണം ,കാണണം എന്ന് തീരുമാനിക്കുന്നു . ദൈവത്തിൻെറ അവസ്ഥയിൽ ,ദൈവത്തിനുവേണ്ടി സൃഷ്ടികർമ്മത്തിൽ ഒരാൾ . ഭൂമിയെ നിലനിർത്തുവാൻ ,മനുഷ്യജീവനെ സ്വാഗതം ചെയ്യുന്ന അവസ്ഥ .മാതൃത്വം എത്രയോ മഹനീയം . അമ്മയാകുക സ്ത്രീകൾക്ക് ദൈവം നൽകുന്ന വലിയ അനുഗ്രഹം . ഏറ്റവും വലിയ അത്ഭുതം അല്ലേ ? അമ്മയെയും അമ്മയുടെ ഉദരത്തിലെ മറ്റൊരു വ്യക്തിയായ കുഞ്ഞിനെയും സ്നേഹിക്കുന്ന , സംരക്ഷിക്കുന്ന വലിയ വ്യക്തിയാണ് പിതാവ് .പിതൃത്വം പരിശുദ്ധമാണ് . വലിയ സന്തോഷം ,സംതൃപ്തി അഭിമാനം മാതാപിതാക്കൾ അനുഭവിക്കുന്നു .ഗർഭിണിയായ ഒരു സ്ത്രീയെ കാണുന്നത് തന്നെ അനുഗ്രഹം . .ഒരാളെ കാണുമ്പോൾ മൂന്നുപേരെ ഓർക്കണം .അവർക്കുവേണ്ടി പ്രാർത്ഥിക്കണം. ഉദരത്തിലെ കുഞ്ഞിനുവേണ്ടി അമ്മയും പിതാവും കുടുംബത്തിലെ എല്ലാവരും പ്രാർത്ഥിക്കണം . മനുഷ്യരാണ് രാജ്ജ്യത്തിൻെറ ഏറ്റവും വലിയ സമ്പത്ത് . കുഞ്ഞുങ്ങളെ സ്വീകരിക്കുവാൻ ആഗ്രഹിക്കുന്ന ദമ്പതികൾക്ക് രാജ്യം ,സമൂഹം ,സഭ ,സമുദായങ്ങൾ പിന്തുണ നൽകുവാൻ തയ്യാറാകണം .അതിനായി സാമൂഹ്യ കുടുംബക്ഷേമ പദ്ധതികൾ സർക്കാർ തയ്യാറാക്കണം . ഒരോ കുടുംബവും നാടിൻെറ നന്മകൾക്ക് .ഓരോ വ്യക്തിയും വീടിൻെറ ,നാടിൻെറ വളർച്ചകൾക്ക് . കുഞ്ഞുങ്ങളെ സ്വീകരിക്കുവാൻ തയ്യാറാകുന്ന അമ്മമാർ ഏറെ ഉണ്ടാകുവാൻ പ്രാർത്ഥിക്കുന്നു . ഇപ്പോൾ ഉദരത്തിൽ കുഞ്ഞിനെ സ്വീകരിച്ചിരിക്കുന്ന എല്ലാ അമ്മമാർക്കും വേണ്ടി പ്രാർത്ഥിക്കുന്നു .ആശംസകൾ സാബു ജോസ് 9446329343