വര്‍ഷം 1320. കുറ്റകൃത്യങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട രണ്ടുപേര്‍. അതിലൊരാള്‍ യുവാവായിരുന്നു. ചുട്ടുകൊല്ലാനായിരുന്നു ന്യായാധിപന്‍ വിധിച്ചിരുന്നത്. ചെറുപ്പക്കാരന്‍ തന്റെ മരണശിക്ഷ നടപ്പിലാക്കപ്പെടുന്നതിന് മുമ്പ് മാതാവിനെ വിളിച്ചപേക്ഷിച്ചു. അതിന്റെ ഫലമായി തീജ്വാലകള്‍ അയാളെ സ്പര്‍ശിച്ചില്ല. എന്നാല്‍ മറ്റേയാള്‍ പൂര്‍ണ്ണമായും കത്തിത്തീര്‍ന്നു. ഈ സംഭവം അറിഞ്ഞ ജോണ്‍ ഇരുപത്തിരണ്ടാമന്‍ മാര്‍പാപ്പ അതേക്കുറിച്ച് അന്വേഷിക്കുകയും മാതാവിന്റെ ഇടപെടല്‍ നടന്ന ഈ സ്ഥലത്ത് അത്ഭുതകങ്ങളുടെ കന്യകയുടെ പേരില്‍ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ കല്പന പുറപ്പെടുവിക്കുകയും ചെയ്തു. ഫ്രഞ്ച് വിപ്ലവകാലത്ത് വിപ്ലവകാരികള്‍ ദേവാലയംപിടിച്ചെടുത്തു. ഇന്ന് ധ്യാനത്തിനു അനുയോജ്യമായ ഒരു സ്ഥലമായി ഇതു മാറിയിരിക്കുന്നു.
വിശുദ്ധ അല്‍ഫോന്‍സ് ലിഗോരി പറഞ്ഞിരിക്കുന്നതുപോലെ ദൈവത്തോടൊപ്പം മാതാവ് എത്ര ശക്തയാണെന്നും അതേസമയം എത്ര ധനികയുംകാരുണ്യംനിറഞ്ഞവളാണെന്നും അറിയാവുന്നതിനാല്‍ ഈ രാജ്ഞിയില്‍ നമുക്ക് എത്രയോ അധികമായി വിശ്വാസമുണ്ടായിരിക്കണം. മാതാവിന്റെ കരുണയിലുംഅനുഗ്രഹങ്ങളിലും പങ്കുചേരാത്ത ആരും ഈ ഭൂമിയിലില്ല. സ്വര്‍ഗരാജ്ഞിയുംകരുണയുടെ അമ്മയും താനാണെന്നും താന്‍ നീതിമാന്മാരുടെ സന്തോഷവു പാപികള്‍ക്ക് ദൈവത്തിലേക്കുള്ള പ്രവേശനകവാടവുമാണെന്ന് വിശുദ്ധ ബ്രജീത്തിന് അമ്മ വെളിപെടുത്തിക്കൊടുത്തിട്ടുമുണ്ട്.