അരാസിലെ ബിഷപ്പ് പീറ്റര്‍ ദെ റാഞ്ചികോര്‍ട്ട്1472 ല്‍ മാതാവിന്റെ നാമത്തില്‍ സമര്‍പ്പിച്ച ദേവാലയവും രൂപവുമാണ് ഇത്. കാംബ്രയിലെ ഔര്‍ ലേഡി ഓഫ് ഗ്രേസ് എന്നാണ് ഈ മാതാവിനെ വിളിക്കുന്നത്. പരിശുദ്ധ അമ്മയുടെ പേരിലുള്ള ജനപ്രിയവും പ്രശസ്തവുമായ രൂപമാണ് ഇത്. ഭൂഗോളത്തിന് മുകളില്‍ കൈകള്‍ ഇരുവശങ്ങളിലേക്കും താഴ്ത്തി കൃപ വര്‍ഷിക്കുന്നതുമായ ചിത്രമാണ് ഇത്.അതോടൊപ്പം ഉണ്ണീശോയെ കയ്യിലെടുത്ത് ആലിംഗനത്തിനായിപിടിച്ചിരിക്കുന്ന മറ്റൊരു ഐക്കണ്‍ കൂടി ഇവിടെയുണ്ട്. 1440 ല്‍ റോമില്‍ നിന്ന്കാംബ്രയിലേക്ക് കൊണ്ടുവന്നതാണ് ഈ രൂപമെന്ന് വിശ്വസിക്കുന്നു. കാംബ്രേയുടെ രക്ഷാധികാരിയായ മാതാവിന്‌റെ ഈ രൂപം വിശുദ്ധലൂക്കായുടേതാണെന്നും വിശ്വസിക്കപ്പെടുന്നു. എല്ലാവര്‍ഷവും സ്വര്‍ഗ്ഗാരോപണതിരുനാളിന്റെ തലേന്ന് മാതാവിന്റെ രൂപവുമായി പ്രദക്ഷിണം നടത്താറുണ്ട്. ആദ്യമായി ദേവാലയംനിര്‍മ്മിച്ചത് 524 ലാണ്. പി്ന്നീട് പലകാലങ്ങളില്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. ഫ്രഞ്ച് വിപ്ലവകാലത്ത് ദേവാലയം നശിപ്പിക്കപ്പെട്ടു. നിലവിലുള്ള മരിയരൂപം 1696 നും 1703 നും ഇടയില്‍ നിര്‍മ്മിച്ചതാണ്. ദേശീയസ്മാരകമായിട്ടാണ് ദേവാലയം ഇന്ന് പരിഗണിക്കപ്പെടുന്നത്. ഇവിടെയെത്തി പ്രാര്‍ത്ഥിക്കുന്ന എല്ലാവര്‍ക്കും വേണ്ടി പരിശുദ്ധ അമ്മ മാധ്യസ്ഥംയാചിക്കുന്നു.