പരിശുദ്ധ മറിയത്തെ വികലതകള്‍ കൂടാതെ നാം മനസ്സിലാക്കണം. സഭയുടെയും സഭാപിതാക്കന്മാരുടെയും പ്രബോധനമനുസരിച്ചാണ് മാതാവിനെ നാം മനസ്സിലാക്കേണ്ടത്.
മറിയത്തിന് സഭാപിതാക്കന്മാര്‍ നല്കിയ ചില പേരുകളുണ്ട്. രണ്ടാം ഹവ്വയെന്നാണ് സഭാപിതാക്കന്മാര്‍ മാതാവിനെ വിശേഷിപ്പിച്ചത്. ഇത് ആവര്‍ത്തിച്ചുപറയുന്ന പേരാണ്.
ഇതെങ്ങനെ ശരിയാകും? യോഹന്നാന്‍ സുവിശേഷം എഴുതിയ ഏകദേശം എഴുപതുവര്‍ഷങ്ങള്‍ക്ക് ശേഷം എഡി 160 ല്‍ രക്തസാക്ഷിയായ വിശുദ്ധ ജസ്റ്റിന്‍ ട്രിഫോയിക് എന്ന യഹൂദ റബിയുമായി നടത്തിയ സംഭാഷണത്തിന്റെ ലിഖിത രൂപമുണ്ട്. അതില്‍ മാതാവിനെ വിശേഷിപ്പിക്കുന്നത് രണ്ടാം ഹവ്വ എന്നാണ്. വിശുദ്ധ ഐറേനിയസും മാതാവിനെ രണ്ടാം ഹവ്വ എന്ന് വിളിക്കുന്നുണ്ട്. സുറിയാനി സഭയുടെ പ്രാര്‍ത്ഥനകളിലും മാതാവിനെ രണ്ടാം ഹവ്വ എന്ന് വിളിക്കുന്നുണ്ട്.
ഈ വിശേഷണമെല്ലാം യോഹന്നാന്റെ സുവിശേഷത്തില്‍ നിന്ന് വന്നതാണ്. ഇതെങ്ങനെ വന്നു എന്ന് കണ്ടെത്തിക്കഴിയുമ്പോള്‍ നാം എല്ലാവരും മാതാവിനെ ബഹുമാനിക്കും. പ്രഭാ 3 ാം അധ്യായം നാലാം വാക്കില്‍ നാം ഇങ്ങനെ വായിക്കുന്നു. അമ്മയെ മഹത്വപ്പെടുത്തുന്നവന്‍ നിക്ഷേപം കൂട്ടിവയ്ക്കുന്നു.
അമ്മയെ അപമാനിക്കുന്നതോ നിന്ദിക്കുന്നതോ നന്മയ്ക്കുവേണ്ടിയുള്ളതല്ല. മാതാവിനെ സഭ എന്തുകൊണ്ട് ബഹുമാനിക്കുന്നു എന്നതിന് ബൈബിള്‍ അധിഷ്ഠിതമായ ഒരു വിശദീകരണമാണ് ഇത്.