എഡി 550 ല്‍ ജീവിച്ചിരുന്ന വിശുദ്ധ ലിഫാര്‍ഡ് ഡി മ്യൂങ്ങിന്റെ ഇതിഹാസത്തില്‍, ക്ലെറി പട്ടണത്തെക്കുറിച്ചും ഔവര്‍ ലേഡി ഓഫ് ക്ലെറിക്കിന് ് സമര്‍പ്പിച്ചിരിക്കുന്ന ഒരു പ്രസംഗശാലയെക്കുറിച്ചും പരാമര്‍ശിക്കപ്പെടുന്നു. 1280 ല്‍ ചില തൊഴിലാളികളാണ് മാതാവിന്‌റെ രൂപം ആദ്യമായി കണ്ടെത്തിയത്. നിലം ഉഴുതുകയായിരുന്ന അവരുടെ കലപ്പയുടെ അടിയില്‍ നിന്നാണ് ഈ രൂപം കണ്ടെത്തിയത്. നിരവധി പ്രഭൂക്കന്മാരെ ഈ രൂപം ആകര്‍ഷിക്കുകയും അതിലൊരാളായ ഫിലിപ്പ് ദി ഫെയര്‍ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ ആഗ്രഹിക്കുകയും ചെയ്തു.
എന്നാല്‍ അദ്ദേഹത്തിന്‌റെ ജീവിതകാലത്ത് നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. പകരം വിധവയായിത്തീര്‍ന്ന ഭാര്യയും മകനുമാണ് അതു പൂര്‍ത്തിയാക്കിയത്. പളളികളെ ബഹുമാനിക്കണം എന്നായിരുന്നു ഫിലിപ്പ് തന്റെ സൈനികരോട് ജീവിതത്തില്‍ ഉടനീളം പറഞ്ഞിരുന്നത്. ലൂയിസ് പതിനൊന്നാമന്‍ രാജാവ് ക്ലേരിയിലെ പള്ളി പണിയ.ുകയും 2330 സ്വര്‍ണകിരീടങ്ങള്‍ സംഭാവന നല്കുകയും ചെയ്തു.
1472 ല്‍ ഈ ദേവായം അഗ്നിക്കിരയാക്കപ്പെട്ടു. വീണ്ടും പള്ളി നിര്‍മ്മിച്ചു, തന്റെ രോഗശാന്തിക്ക് മാതാവാണ് കാരണം എന്ന് ലൂയി പതിനൊന്നാമന്‍ വിശ്വസിച്ചു. അദ്ദേഹം തന്റെ പള്ളിയെ പൂര്‍വ്വാധികം മനോഹരമാക്കി. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരം മൃതദേഹം അടക്കം ചെയ്തതും അവിടെതന്നെയാണ്. ലൂയി പതിനൊന്നാമന്‍ രാജാവിന്റെ പുരാതനപള്ളിയില്‍ പരിശുദ്ധ അമ്മയോടുള്ള ഭക്തി ഇപ്പോഴും സജീവമായി നിലനിന്നുപോരുന്നു.