ആറാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍, ഫ്രാന്‍സിലെ ഓര്‍ലിയാന്‍സില്‍ നിന്നുള്ള ഫാദര്‍ ഡൊണാറ്റ് ആല്‍പ്‌സിലെ ലൂറില്‍ ഏകാന്തവാസം ആരംഭിച്ചു. അദ്ദേഹം അവിടെ ഒരു പ്രസംഗാലയം നിര്‍മ്മിക്കുകയും അവിടെ മാതാവിന്റെ രൂപം പ്രതിഷ്ഠിക്കുകയും ചെയ്തു. പിന്നീട് വാല്‍ ബെനോയിറ്റിലെ ബെനഡിക്ടൈന്‍ സന്യാസിമാര്‍ ഇവിടെയെത്തുകയും അവിടെ ഒരൂ ചാപ്പല്‍ നിര്‍മ്മിക്കുകയും ചെയ്തു, നിരവധിപേരെ ഉള്‍ക്കൊളളാന്‍ കഴിയാത്തവിധത്തിലുള്ള തീരെ ചെറുതായിരുന്നു അത്്. സാരവെന്‍സ് അവിടം ആക്രമിച്ചപ്പോള്‍ സന്യാസിമാര്‍ക്ക് അവിടെ നിന്ന് പലായനം ചെയ്യേണ്ടതായിവന്നു.പക്ഷേ അവര്‍ മാതാവിന്റെരൂപം ഒളിപ്പിച്ചിട്ടാണ് പോയത്.
1110 ല്‍ മാതാവിന്റെ ആശ്രമം പുനസ്ഥാപിക്കപ്പെട്ടു. നിരവധി പ്രഭുക്കന്മാര്‍ അതിന് സഹായം നല്കി. മാതാവിന്റെ രൂപം കണ്ടെത്തി അവര്‍ പളളി സ്ഥാപിച്ചു.പള്ളി പ്രസിദ്ധമായി. നിരവധി തീര്‍ഥാടകര്‍ അവിടെയെത്തിത്തുടങ്ങി. 1557 ല്‍ പള്ളി നാമാവശേഷമായി. തുടര്‍ന്ന് 80 വര്‍ഷക്കാലം അവിടം അനാഥമായി. അതിനിടയില്‍ ഒരു ആട്ടിടയന്‍ അവിടെനിന്ന് ഒരു അശരീരി കേട്ടു. ഈ ദേവാലയം പുനനിര്‍മ്മിച്ചാല്‍ ഈ സ്ഥലത്ത് മനുഷ്യര്‍ക്ക് ഞാന്‍ എത്രയോ അധികമായി കൃപകള്‍ നല്കും എന്ന് കേട്ടു. ഇതിനെതുടര്‍ന്ന് ദേവാലയം പുനനിര്‍മ്മിച്ചു.
1637 ല്‍ മാതാവിന്റെ രൂപം വീണ്ടും പ്രതിഷ്ഠിച്ചു. തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ച. വീണ്ടും ഫ്രഞ്ച് വിപ്ലവകാലത്ത് ദേവാലയം കൊള്ളയടിക്കപ്പെടുകയും രൂപം വികൃതമാക്കപ്പെടുകയും ചെയ്തു. ഫ്രഞ്ചുവിപ്ലവം അവസാനിച്ചുകഴിഞ്ഞപ്പോള്‍ വീണ്ടും തീര്‍ത്ഥാടനങ്ങള്‍ ആരംഭിച്ചു. പെന്തക്കോസ്ത, സ്വര്‍ഗ്ഗാരോപണത്തിരുനാള്‍ ദിനങ്ങളിലാണ് കൂടുതലും തീര്‍ത്ഥാടകരെത്തുന്നത്.