കര്‍മ്മലമാതാവിന്റെ തിരുനാളാണ് ഇന്ന്. 1251 ല്‍ വാഴ്ത്തപ്പെട്ട സൈമണ്‍ സ്റ്റോക്കിന് പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് ജപമാല നല്കിയതില്‍ നി്ന്നാണ് കര്‍മ്മലമാതാവിനോടുള്ള ഭക്തിയുടെയും ഉത്തരീയഭക്തിയുടെയും ആരംഭം. അവിടെ നിന്ന് ഈ ഭക്തി പിന്നീട് ലോകം മുഴുവന്‍ വ്യാപിച്ചു. ജോണ്‍ 23 ാമന്‍ പാപ്പ, ഗ്രിഗറി പതിമൂന്നാമന്‍, സിക്സ്റ്റ്‌സ് അ്ഞ്ചാമന്‍, ഗ്രിഗറി പതിനാലാമന്‍, ക്ലെമന്റ് എട്ടാമന്‍ എന്നീ മാര്‍പാപ്പമാര്‍ ഉത്തരീയഭക്തിക്ക് പ്രചാരം കൊടുത്തവരാണ്.
മൂന്നരവര്‍ഷത്തെ കൊടുംവരള്‍ച്ചയ്ക്കുശേഷം മഴയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ ഏലിയാ പ്രവാചകന്‍ കാര്‍മ്മല്‍ മലയിലേക്ക് കയറി കൈകളുയര്‍ത്തിനിന്നു പ്രാര്‍ത്ഥിച്ചുവെന്നും ആ പ്രാര്‍ത്ഥനകള്‍ക്ക് മറുപടിയായി മഴപെയ്തുവെന്നുമാണ് വിശ്വാസപാരമ്പര്യം. ഉത്തരീയത്തെ പരിശുദ്ധ അമ്മയുടെ ബാഹ്യവസ്ത്രമായിട്ടാണ് കണക്കാക്കുന്നത്. ഭക്തിയോടെ അതു ധരിക്കുന്നവര്‍ക്ക് നിരവധിയായ അനുഗ്രഹങ്ങള്‍ പരിശുദ്ധ അമ്മ വാഗ്ദാനം ചെയ്തിട്ടുണ്ട്. ലൂര്‍ദിലെ വിശുദ്ധ ബെര്‍ണഡെറ്റയ്ക്ക് മാതാവ് പ്രത്യക്ഷപ്പെട്ടപ്പോള്‍ അത് കര്‍മ്മലമാതാവിന്റെ രൂപത്തിലായിരുന്നു.
‘സ്വര്‍ഗ്ഗത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാവായ സര്‍വ്വശക്തനായ ദൈവം, കാര്‍മല്‍ പര്‍വതത്തിലെ പരിശുദ്ധ കന്യകാമറിയത്തിന്റെ കൂട്ടായ്മയിലേക്ക് സ്വീകരിക്കാന്‍ അവന്‍ ഇഷ്ടപ്പെട്ട ഞങ്ങളെ അനുഗ്രഹിക്കട്ടെ. ഞങ്ങളുടെ മരണസമയത്ത് പുരാതന സര്‍പ്പത്തിന്റെ തല തകര്‍ക്കാന്‍ ഞങ്ങള്‍ അവളോട് അപേക്ഷിക്കുന്നു, എന്ന് നമുക്ക് കര്‍മ്മലമാതാവിനോടു പ്രാര്‍ത്ഥിക്കാം.