Sunday, July 13, 2025
spot_img
More

    ഒന്ന് കേട്ടാൽ ഒരിക്കലും മറക്കാത്ത ഗാനം ..സങ്കീർത്തനം പാടി

    ദൈവത്തെ എത്ര സ്തുതിച്ചാലും മതിയാവുകയില്ല. അവിടുന്ന് നമ്മുടെ ജീവിതത്തില്‍ ചെയ്തിരിക്കുന്ന നന്മകളോര്‍ക്കുമ്പോള്‍ അതേപ്രതി നന്ദിയുള്ളവരാണ് നാമെങ്കില്‍ ഒരിക്കലും നമുക്ക് ദൈവത്തെ സ്തുതിക്കാതിരിക്കാനാവില്ല. പക്ഷേ നമ്മളില്‍ എത്രപേര്‍ ദൈവത്തിന് നന്ദിയര്‍പ്പിക്കുന്നുണ്ട്?
    ഇനി അതല്ല ജീവിതത്തിലെ സന്തോഷനിമിഷങ്ങളില്‍ ദൈവത്തെ സ്തുതിക്കുകയും നന്ദിപറയുകയും ചെയ്യുന്ന ചിലരെങ്കിലുമുണ്ടാവാം. എന്നാല്‍ അവര്‍പോലും ജീവിതത്തിലെ തിക്താനുഭവങ്ങള്‍ക്കിടയിലും പ്രതികൂലാനുഭവങ്ങള്‍ക്ക് നടുവിലും ദൈവത്തെ സ്തുതിക്കാന്‍ മറന്നുപോകുന്നവരാണ്.
    അവിടെയാണ് ചില പുണ്യപുരുഷന്മാര്‍ നമ്മെ വിസ്മയിപ്പിക്കുന്നത്. തടവറയില്‍ കഴിയുമ്പോള്‍ പോലും സ്തുതിക്കുന്ന ചിലപുണ്യപുരുഷന്മാരെക്കുറിച്ച് നാം അപ്പസ്‌തോലപ്രവര്‍ത്തനങ്ങളില്‍ വായിക്കുന്നുണ്ട്. വാഗ്ദാനപേടകത്തിനു മുമ്പില്‍ നഗ്നനായിപോലും നൃത്തം ചെയ്യാന്‍ തയ്യാറാകുന്ന ദാവീദിനെയും നാം കണ്ടുമുട്ടുന്നുണ്ട്. ദൈവത്തെ സ്തുതിക്കുന്നതില്‍ മടിവിചാരിക്കാത്തവര്‍. അവിടെയെല്ലാം അത്ഭുതങ്ങള്‍ സംഭവിച്ചിട്ടുമുണ്ട്.
    ഇപ്രകാരം ദൈവത്തെ സ്തുതിക്കാന്‍ നമ്മെ പ്രചോദിപ്പിക്കുന്ന മനോഹരഗാനമാണ് സങ്കീര്‍ത്തനംപാടി എന്നുതുടങ്ങുന്ന, ഗോഡ്‌സ് മ്യൂസിക് പുറത്തിറക്കിയ ഏറ്റവും പുതിയ ഭക്തിഗാനം. ലിസി സന്തോഷ് രചനയും സംഗീതവും നിര്‍വഹിച്ച ഈ ഗാനം ആലപിച്ചിരിക്കുന്നത് സോണി ആന്റണിയും ശ്രുതി ബെന്നിയും ചേര്‍ന്നാണ്. പ്രിന്‍സ് ജോസഫിന്റേതാണ് ഓര്‍ക്കസ്‌ട്രേഷന്‍.
    ജീവിതത്തിലെ ഏത് അവസ്ഥകളിലും ദൈവത്തെ സ്തുതിക്കാന്‍ പ്രേരണയും പ്രോത്സാഹനവും നല്കുന്ന ഈ ഭക്തിഗാനം നമ്മുടെ ആത്മീയജീവിതത്തിന് ഒരു മുതല്‍ക്കൂട്ടായിരിക്കും.
    ഗാനം കേൾക്കുവാൻ ലിങ്ക് ചുവടെ കൊടുക്കുന്നു.
    സങ്കീർത്തനം പാടി / Sankeerthanam padi…. #lisysanthosh #sruthibenny #sonyantony #godsmusicministry – YouTube

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!