മനില: തെരുവുകുട്ടികളായ 450 പേര്‍ക്ക് കര്‍ദിനാള്‍ ലൂയിസ് ടാഗ്ലെ സെപ്തംബര്‍ 28 ന്് മാമ്മോദീസാ നല്കുന്നു. ടുലെ കബാറ്റാന്‍ ഫൗണ്ടേഷന്റെ സംരക്ഷണത്തിലുള്ള കുട്ടികളാണ് ഇവര്‍.
ഓരോ വര്‍ഷവും ആയിരത്തിയഞ്ഞൂറോളം കുട്ടികളെ കബാറ്റാന്‍ ഫൗണ്ടേഷന്റെ 36 സെന്ററുകളിലായി സംരക്ഷിക്കുന്നുണ്ട്.. കൂദാശകള്‍ സ്വീകരിക്കുന്നതിന് പണം നല്കണം എന്ന അബദ്ധധാരണ സാധാരണക്കാര്‍ക്കിടയിലുണ്ടെന്നും ആ ധാരണ തിരുത്താനാണ് ഇങ്ങനെയൊരു കൂട്ടമാമ്മോദീസാ നല്കുന്നതെന്നും കര്‍ദിനാള്‍ ടാഗ്ലെ പത്രക്കുറിപ്പില്‍ പറയുന്നു.
അമലോത്ഭവ മാതാവിന്റെ പേരിലുള്ള കത്തീഡ്രല്‍ ദേവാലയത്തിലായിരിക്കും മാമ്മോദീസ.