മരണം നമുക്ക് നേട്ടമാണ്.
മരണത്തോളം മനുഷ്യനെ പേടിപ്പിക്കുന്ന യാതൊന്നും ഇല്ലെന്ന് തോന്നുന്നു. മരണത്തിന് ശേഷം എന്ത് എന്ന ചോദ്യവും ആശങ്കയുമാണ് അതിനു കാരണം. എന്നാല്‍ മരണം എല്ലാവരെയും സമന്മാരാക്കുന്ന ഈ ലോകത്തിലെ ഏകപ്രക്രിയയാണ്. പാമരനെന്നോ പണ്ഡിതനെന്നോ വ്യത്യാസമില്ലാതെ മരണം എല്ലാവരെയും തേടിയെത്തുന്നു. ദരിദ്രനെന്നോ സമ്പന്നനെന്നോ ഭേദമില്ലാതെ മരണം എല്ലാവരെയും കൂട്ടിക്കൊണ്ടുപോകുന്നു. പ്രായമോ ലിംഗമോ സൗന്ദര്യമോ മരണത്തിന് ബാധകമല്ല. അങ്ങനെയാണ് മരണം ഈ ലോകത്തിലെ ഏറ്റവും വലിയരഹസ്യമാകുന്നത്.
ഈ രഹസ്യത്തെക്കുറിച്ചുള്ള ധ്യാനവും ചിന്തയുമാണ് മരണം എന്നെ എന്നുതുടങ്ങുന്ന ഗാനം. സത്യത്തില്‍ ഇതൊരു പ്രാര്‍ത്ഥനയാണ്, അതോടൊപ്പം ധ്യാനവും. ഈ വരികളിലൂടെ നാംകടന്നുപോകുമ്പോള്‍ മരണം എന്താണെന്ന് മാത്രമല്ല മരണത്തിനൊരുങ്ങേണ്ടത് എങ്ങനെയെന്നുകൂടി വ്യക്തമാകും. ഈ പാട്ട് കേട്ട ഒരാളുടെ ജീവിതം പിന്നെയൊരിക്കലും പഴയതുപോലെയാവില്ല, അയാളുടെ ഉള്ളില്‍ നിന്ന് എന്തൊക്കെയോ അഴിഞ്ഞുവീഴുകയും എന്തൊക്കെയോപൊട്ടിമുളയ്ക്കുകയും ചെയ്യുന്നുണ്ട്. തുടര്‍ച്ചയായി ഭക്തിഗാനങ്ങള്‍ പുറത്തിറക്കി മലയാളികളുടെ ആത്മീയഗാനശാഖയെ സമ്പുഷ്ടമാക്കുന്ന ഗോഡ്സ് മ്യൂസിക്കാണ് ഈ ഗാനം പുറത്തിറക്കിയിരിക്കുന്നത്. എസ് തോമസ് ഗാനരചനയും സംഗീതവും നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സ്റ്റാര്‍ സിംങറിലൂടെ പ്രശസ്തനായ ഫാ ബിബിന്‍ ജോര്‍ജാണ്. പ്രിന്‍സിന്റെ ഓര്‍ക്കസ്‌ട്രേഷനും ഈ ഗാനത്തെ അനുഭവവേദ്യമാക്കുന്നതില്‍ പ്രധാനപങ്കുവഹിക്കുന്നുണ്ട്.
ഗാനം കേൾക്കുവാൻ ലിങ്ക് ചുവടെ കൊടുക്കുന്നു.