സാഗുനെ ഫ്‌ജോര്‍ഡ് കടല്‍വെള്ളത്താല്‍ നിറഞ്ഞ ഒരു താഴ്‌വരയാണ്. 1828ല്‍ ഒരു സര്‍വേയര്‍ ജോസഫ് ബൗഷെറ്റ്, ഭൂപ്രകൃതി ഭൂപടങ്ങള്‍ക്കായുള്ള വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഈ പ്രദേശത്തേക്ക് കടന്നു. ഈ പര്യവേഷണത്തിനിടെ് ഭാവി ഗ്രാമത്തിന് അനുയോജ്യമായ ഒരു സ്ഥലം അദ്ദേഹം കണ്ടെത്തി പിന്നീട് പാസ്‌കല്‍ ഡുമൈസും കുടുംബവും ഇവിടെ സ്ഥിരതാമസമാക്കി. ഇത് ലാക്ബൗഷെറ്റ് ഗ്രാമത്തിന്റെ സ്ഥാപനത്തിന് തുടക്കം കുറിച്ചു, 1888 മുതല്‍ കൂടുതല്‍ കൂടുതല്‍ ആളുകള്‍ ഈ പ്രദേശത്ത് സ്ഥിരതാമസമാക്കി.
എങ്കിലും് ചാള്‍സ് നെപ്പോളിയന്‍ റോബിറ്റൈല്‍ എന്ന വ്യക്തിയില്‍ നിന്നാണ്, ഈ കഥ ആരംഭിക്കുന്നത്. ക്യൂബെക്കിലെയും പരിസരങ്ങളിലെയും റോഡുകളിലൂടെ സഞ്ചരിച്ചിരുന്ന ഒരു വില്‍പ്പനക്കാരനായിരുന്നു അദ്ദേഹം. ശൈത്യകാലത്ത് അദ്ദേഹത്തിന് തണുത്തുറഞ്ഞ നദികള്‍ കടക്കേണ്ടിവരുമായിരുന്നു, 1878ലെ ശൈത്യകാലത്ത് സാഗുനെ നദി മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് കുതിരയുടെയും സ്ലീയുടെയും ഭാരം മൂലം ഐസ് തകര്‍ന്നത്. മഞ്ഞുമൂടിയ വെള്ളത്തിന്റെ ഉപരിതലത്തിനടിയിലേക്ക് വലിച്ചിഴക്കപ്പെട്ട ചാള്‍സ് പൂര്‍ണ്ണമായും നിസ്സഹായനായിരുന്നു. താന്‍ മരിക്കുകയാണെന്ന് അറിഞ്ഞുകൊണ്ട്, തന്നെ രക്ഷിക്കാന്‍ പരിശുദ്ധ കന്യകാമറിയത്തോട് അപേക്ഷിച്ചു.
ചാള്‍സ് അത്ഭുതകരമായി രക്ഷപ്പെട്ടു, പരിശുദ്ധ കന്യക തന്നെ സഹായിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു, അതിനാല്‍ മാതാവിനെയും ലൂര്‍ദില്‍ മാതാവ് പ്രത്യക്ഷപ്പെട്ടതിനെയും ബഹുമാനിക്കാന്‍, ലൂയിസ് ജോബിനോട് ലൂയിസ് ജോബിനോട് ലൂയിസ് ലേഡി ഓഫ് ലൂര്‍ദ്‌സിന്റെ പ്രതിച്ഛായയില്‍ പരിശുദ്ധ കന്യകയുടെ ഒരു വലിയ രൂപം നിര്‍മ്മിക്കാന്‍ ആവശ്യപ്പെട്ടു. ജോബിന്‍ കൊത്തിയെടുത്ത പ്രതിമ നോട്രെഡാം ഡു സാഗുനെ എന്നറിയപ്പെട്ടു.
35 അടി ഉയരവും 3 ടണ്‍ ഭാരവുമുള്ള ഈ രൂപം പൂര്‍ത്തിയായി. കട്ടിയുള്ള വെളുത്ത പൈന്‍ മരത്തില്‍ കൊത്തിയെടുത്ത രൂപം കഠിനമായ കാലാവസ്ഥയില്‍ നിന്ന് പ്രതിമയെ സംരക്ഷിക്കുന്നതിനായി ഈയം കൊണ്ട് പൊതിയുകയായിരുന്നു. പത്തൊന്‍പതാം നൂറ്റാണ്ടിന്റെ അവസാനത്തില്‍ ഇത്രയും വലിയ ഒരു രൂപം അതിന്റെ സ്ഥാനത്ത് എത്തിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. നിര്‍മ്മാണത്തിനുശേഷം, അത് 14 വ്യത്യസ്ത കഷണങ്ങളായി വിഘടിപ്പിച്ച് വീണ്ടും ഒരുമിച്ച് ചേര്‍ക്കുന്നതിനായി സ്ഥലത്ത് ഉയര്‍ത്തി. രൂപത്തിന്റെ അടിത്തറയുടെ വലതുവശത്ത്, ശില്‍പി ഒരു ഈയ ഫലകം സ്ഥാപിച്ചു, അതില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ‘ലൂയിസ് ജോബിന്‍, ക്യൂബെക്ക്.’ ആ പ്രതിമ അദ്ദേഹത്തെ അക്കാലത്തെ ഏറ്റവും പ്രശസ്തനായ ശില്‍പിയാക്കി, ലോകമെമ്പാടുമുള്ള തീര്‍തഥാടകര്‍ അവിടെ പ്രാര്‍ത്ഥിക്കാനെത്തി.
1889ല്‍ സെന്റ് തോമസ് അക്വിനാസിന്റെ മിഷന്‍ പള്ളി നിര്‍മ്മിക്കപ്പെട്ടു,.ജനസംഖ്യ ഗണ്യമായി വര്‍ദ്ധിച്ചതിനാല്‍, 1898ല്‍ രണ്ടാമത്തെ പള്ളി താമസിയാതെ നിര്‍മ്മിക്കപ്പെട്ടു. ഇപ്പോള്‍, ക്യൂബെക്ക് പ്രവിശ്യയിലെ ബൗച്ചെ തടാകത്തിന്റെ വടക്കന്‍ തീരത്ത്, ഒരു സന്യാസി മഠത്തിന്റെയും ഔവര്‍ ലേഡി ഓഫ് ദി സാഗുനിയുടെ സങ്കേതത്തിന്റെയും കെട്ടിടങ്ങള്‍ നിലകൊള്ളുന്നു.
1920ല്‍, ഫാദര്‍ എല്‍സിയര്‍ ഡെലമറെ ആ സ്ഥലത്ത് ഒരു വീടും പാദുവയിലെ വിശുദ്ധ അന്തോണീസിന് സമര്‍പ്പിച്ച ഒരു സ്വകാര്യ ചാപ്പലും നിര്‍മ്മിച്ചു, ഇത് പിന്നീട് വിശുദ്ധ അന്തോണീസിന്റെ സന്യാസഭവനം എന്നറിയപ്പെട്ടു, ക്യൂബെക്കിലെ ദേശീയ ആരാധനാലയങ്ങളിലൊന്നാണിത്. അങ്ങനെയാണ് തീര്‍ത്ഥാടന ദേവാലയം ആരംഭിച്ചത്.
1925ല്‍ ഫാദര്‍ ഡി ലാമറെയുടെ മരണശേഷം, കപ്പുച്ചിന്‍ ഫ്രാന്‍സിസ്‌കന്‍മാര്‍ ആ സ്വത്ത് ഏറ്റെടുക്കുകയും അവിടെ അവരുടെ വീടും പള്ളിയും നിര്‍മ്മിക്കുകയും സങ്കേതം അന്വേഷിച്ചെത്തിയ ആയിരക്കണക്കിന് തീര്‍ത്ഥാടകരെ ശുശ്രൂഷിക്കുകയും ചെയ്തു.