സുരക്ഷിതമായ പ്രസവത്തിന്റെ മാതാവ് എന്ന വിശ്വാസത്തിന്റെ പേരില്‍ വിശ്വാസികള്‍ വണങ്ങുന്ന മരിയരൂപമാണ് ഇത്. നിരവധി വിശേഷണങ്ങള്‍ കൊണ്ട് മാതാവിനോടുള്ള ഭക്തിപ്രകടിപ്പിക്കുന്ന ഭക്തര്‍ക്ക് പുതിയൊരു അനുഭവം സമ്മാനിക്കുന്നവയാണ് ഉ്ണ്ണീശോയെ പാലൂട്ടുന്ന മാതാവിന്റെ ഈ രൂപം. ഇതുമായി ബന്ധപ്പെട്ട കഥ ഇങ്ങനെയാണ്. സ്പാനീഷ് യുദ്ധാവസരത്തില്‍ കലാപകാരിയായ ഒരു പട്ടാളക്കാരന്‍ സ്‌പെയ്‌നിലെ മാഡ്രിഡിലെ ദേവാലയത്തില്‍ കയറി മാതാവിന്റെ പ്രസ്തുത രൂപം കവര്‍ന്നെടുത്തുകൊണ്ടുപോയി. പാടത്ത് പണിയെടുത്തു വീട്ടിലേക്ക് മടങ്ങുകയായിരുന്ന കര്‍ഷകന്‍ കണ്ടത് കുടിച്ചു മദോന്മത്തായി ഇരിക്കുന്ന പട്ടാളക്കാരനെയും അയാളുടെ കൈയിലെ മരിയരൂപത്തെയുമാണ്.ചെറിയൊരു തുകയ്ക്ക് അയാള്‍ മാതാവിനെ പട്ടാളക്കാരന്റെ കൈയില്‍ നിന്നും വാങ്ങി തന്റെ വീട്ടിലേക്ക് കൊണ്ടുവന്നു.
അയാളുടെ ഭാര്യ ഗര്‍ഭിണിയായിരുന്നു. ഇരുവരും മാതാവിന്റെ മുമ്പില്‍ മുട്ടുകുത്തി സുഖപ്രസവത്തിനായിപ്രാര്‍ത്ഥിച്ചു. എന്നാല്‍ ദിവസങ്ങള്‍ കഴിയുംതോറും ഭാര്യക്ക് പലതരത്തിലുള്ള അസ്വസ്ഥതകള്‍ അനുഭവപ്പെട്ടുതുടങ്ങി. മരണംവരെസംഭവിച്ചേക്കാം എന്ന് അയാള്‍ ഭയന്നു. കൂടുതല്‍ ഭ്ക്തിയോടും വിശ്വാസത്തോടും കൂടി അയാള്‍ മാതാവിനോടു പ്രാര്‍ത്ഥിക്കുകയും അതിന്റെ ഫലമായിഭാര്യക്ക് സുഖപ്രസവം നടക്കുകയും ചെയ്തു. ഈ വാര്‍ത്ത വ്യാപകമായതോടെ ഗര്‍ഭിണികളായഎല്ലാവരും മാതാവിനോട് സുഖപ്രസവത്തിനായി പ്രാര്‍തഥിക്കാന്‍ തുടങ്ങി.
എല്ലാവരെയും ഉള്‍ക്കൊള്ളിക്കാന്‍ കര്‍ഷകന്റെ വീടിന് സ്ഥലമില്ലാത്തതിനാല്‍ അവര്‍ ചെറിയൊരു ചാപ്പല്‍ നിര്‍മ്മിക്കുകയും മാതാവിന്റെരൂപം അവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു.
ഫ്‌ളോറിഡയിലെ സ്പാനിഷ് കോളനിവല്‍ക്കരണത്തോടെ ഈ ഭക്തി പുതിയ ലോകത്തിലേക്കും വ്യാപിച്ചു. 1600കളില്‍, കോണ്‍ക്വിസ്റ്റേഡര്‍മാര്‍ ആ ചിത്രം സെന്റ് അഗസ്റ്റിന് നല്കി. ന്യൂസ്ട്ര സെനോറ ഡി ലാ ലെച്ചെ വൈ ബ്യൂണ്‍ പാര്‍ട്ടോ എന്നും ഇ്ത് അറിയപ്പെടുന്നു, അതായത് പാലിന്റെയും സുരക്ഷിത വിതരണത്തിന്റെയും മാതാവ്. അമേരിക്കന്‍ ഐക്യനാടുകള്‍ ആയി മാറാന്‍ പോകുന്ന സ്ഥലത്തെ ആദ്യത്തെ മരിയന്‍ ദേവാലയങ്ങളിലൊന്നായി ഇതുമാറി.