വടക്കന്‍ ഫ്രാന്‍സിലെ ബെസാന്‍കോണിനടുത്ത് ഫ്രാഞ്ചെകോംറ്റെയ്ക്ക് സമീപമാണ് നോട്രെഡാം ഡി ഗ്രേ അഥവാ ഔര്‍ ലേഡി ഓഫ് ഗ്രേ ദേവാലയം. മൊണ്ടൈഗുവില്‍ നിന്നുള്ള ഒരു ഓക്ക് മരം കൊണ്ടാണ് മാതാവിന്റെ ഈ രൂപം നിര്‍മ്മിച്ചിരിക്കുന്നത്. കറുത്ത നിറത്തില്‍് 14.5 സെന്റീമീറ്റര്‍ ഉയരമുള്ള മരിയന്‍രൂപമാണ് ഇത്.രാജ്യത്ത് വളരെയധികം ആദരിക്കപ്പെടുന്ന മരിയന്‍രൂപമാണ് ഇത്.
ഏകദേശം അഞ്ച് നൂറ്റാണ്ടുകള്‍ക്ക് മുമ്പ്, മൊണ്ടൈഗുവിനടുത്തുള്ള ഒരു കുന്നിന്‍ മുകളിലെ പഴയ ഓക്ക് മരത്തില്‍ പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു ചെറിയ രൂപം സ്ഥാപിച്ചതായി കരുതപ്പെടുന്നു. ഓക്ക് മാതാവ് എന്ന പേരില്‍ മാതാവിനെ വിളിച്ചപേക്ഷിച്ച തീര്‍ത്ഥാടകര്‍ക്ക് അത്ഭുതകരമായ രോഗശാന്തികളും വിവിധ അത്ഭുതങ്ങളും ലഭിച്ചതിനാല്‍ താമസിയാതെ ഈ പ്രദേശത്തേക്ക് നിരവധിയാളുകള്‍ വന്നുതുടങ്ങി.
1602ല്‍ മൊണ്ടൈഗു കുന്നില്‍ ഒരു ചെറിയ ചാപ്പല്‍ പണിതു. പരിശുദ്ധ അമ്മയുടെ രൂപം പ്രദര്‍ശിപ്പിച്ചിരുന്ന ഓക്ക് മരം ചെറിയ കഷണങ്ങളായി മുറിച്ച് മാതാവിന്റെ പഴയരൂപത്തിന്റെ മാതൃകയില്‍ പൂതിയ രൂപം കൊത്തിയെടുക്കുകയും ചെയ്തു. 1613ല്‍ എഴുപത് വയസ്സുള്ള ഒരു ദരിദ്ര വിധവ ജീന്‍ ബോണറ്റ് ഡി സാലിന്‍സ് ദേവാലയത്തിലെത്തുകയും അവര്‍ പഴയ ഓക്കിന്റെ ഒരു ഭാഗം വാങ്ങി, ജീന്‍ ബ്രാഞ്ച് എന്ന ശില്പിയെക്കൊണ്ട് യഥാര്‍ത്ഥ രൂപത്തിന്് സമാനമായ ഒരു രൂപം കൊത്തിയെടുക്കുകയും ചെയ്തു. 1613 ഏപ്രില്‍ 4ന് ബെസാന്‍കോണിലെ ആര്‍ച്ച് ബിഷപ്പ് ഈ രൂപം ആശീര്‍വദിച്ച് പൊതു ആരാധനയ്ക്കായി സമര്‍പ്പിച്ചു.
ജീന്‍ ബോണറ്റിന് മാതാവിന്റെ മധ്യസ്ഥതയിലൂടെ നിരവധി കൃപകള്‍ ലഭിച്ചു. പ്രസ്തുത രൂപം ഒരു പ്രാദേശിക പള്ളിക്ക് നല്‍കാന്‍ അവള്‍ ഉദ്ദേശിച്ചിരുന്നു. എന്നാല്‍ 1616ല്‍ ഗ്രേയിലെ കപ്പുച്ചിന്‍സിന്റെ ചിത്രം വേണമെന്ന് ആഗ്രഹിച്ച ഫാദര്‍ ഗബ്രിയേല്‍ അപ്രെമോണ്ടിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ക്ക് വഴങ്ങിഒരു പ്രത്യേക ചാപ്പല്‍ അതിനായി സജ്ജീകരിച്ചു. ഈ വാര്‍ത്ത ഗ്രേ മേഖലയില്‍ പരക്കുകയും ഔവര്‍ ലേഡി ഓഫ് ഗ്രേയ്ക്ക് മുമ്പില്‍ പ്രാര്‍ത്ഥനാപേക്ഷകളുമായി വിശ്വാസികള്‍ എത്തിത്തുടങ്ങുകയും ചെയ്തു.ഗ്രേ മാതാവിന്റെ പ്രതിമ വലതു കൈയില്‍ ു തിളങ്ങുന്ന ഒരു സ്വര്‍ണ്ണ ചെങ്കോലുണ്ട്. അത് 1807ല്‍ ഒരു ഇടവകക്കാരന്‍ സംഭാവന ചെയ്താണ് ഫ്രഞ്ച് വിപ്ലവത്തിന്റെ നാശനഷ്ടങ്ങള്‍ക്ക് ശേഷം ചാപ്പല്‍ പുനര്‍നിര്‍മ്മാണത്തിന് വിധേയമാക്കി. ഗ്രേ മാതാവിന്റെ കിരീടധാരണത്തിന്റെ ആഘോഷ വേളയില്‍ 1909ല്‍ രണ്ട് സ്വര്‍ണ്ണ കിരീടങ്ങള്‍കൂടി മാതാവിന് കാഴ്ചവയ്ക്കപ്പെട്ടു.