Sunday, August 3, 2025
spot_img
More

    ഓഗസ്റ്റ് 4- ഔര്‍ ലേഡി ഓഫ് ഡോര്‍ഡ്രെഹറ്റ്, ഹോളണ്ട്.

    സെന്റ് സൗട്ടേഴ്‌സ് 1300 ല്‍ സ്ഥാപിച്ച ദേവാലയമാണ് ഇത് എന്നാണ് വിശ്വാസം. ചര്‍ച്ച് ഓഫ് ഔര്‍ ലേഡി എന്നും ഈ ദേവാലയത്തിന് പേരുണ്ട്.ഡോര്‍ഡ്രെക്റ്റിന്റെ പേര്, പട്ടണത്തിന് അവിടത്തെ നിവാസികള്‍ നല്‍കിയ ‘ഡ്രെക്റ്റ്’ എന്ന അനൗപചാരിക നാമത്തില്‍ നിന്നാണ് വന്നത്. ‘ഫോര്‍ഡ്’ എന്നാണ് അര്‍ത്ഥം. നഗരത്തിലെ തന്ത്രപ്രധാനമായ ഒരു മാര്‍ക്കറ്റാണ് ഇത്. പരിശുദ്ധ അമ്മ നിയോഗിച്ചയച്ച മാലാഖ ചൂണ്ടിക്കാട്ടിയസ്ഥലത്താണ് ദേവാലയം സ്ഥിതി ചെയ്യുന്നത് എന്നാണ് വിശ്വാസം. ഗോഥിക് ശൈലിയിലാണ് പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. കൂടാതെ ഹോളണ്ടിലെ കല്ല് കമാനങ്ങളുള്ള ഒരേയൊരു പള്ളിയും ഇതാണ്. 122.3 മീറ്റര്‍ ഉയരമുള്ള ഈ ഗോപുരം ഇപ്പോഴും നഗരത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമാണ്. 1949ല്‍ 49 മണികള്‍ സ്ഥാപിച്ചു. ബര്‍ഗണ്ടിയിലെ അവസാനത്തെ പ്രഭു ചാള്‍സ് ദി ബോള്‍ഡിനെ അള്‍ത്താരയ്ക്ക് പിന്നിലായി അടക്കം ചെയ്തിട്ടുണ്ട്.

    മൂന്നു നാണയങ്ങള്‍ മാത്രം കൈയിലുള്ളപ്പോഴാണ് സൗട്ടേഴ്‌സ് ദേവാലയനിര്‍മ്മാണത്തിന് ഇറങ്ങിത്തിരിച്ചത് എന്നാണ് പാരമ്പര്യം. പിന്നീട് ചാപ്പല്‍പണിക്കാര്‍ തന്നെ വിശുദ്ധയെ കൊലപ്പെടുത്തിയെന്നും വിശുദ്ധ മരിച്ചവരില്‍ നി്ന്ന് ഉയിര്‍ത്തെണീറ്റുവെന്നും പാരമ്പര്യവിശ്വാസങ്ങളില്‍ പെടുന്നു. വലതുകൈയില്‍ ഒരു ദേവാലയംപിടിച്ച് ഉണ്ണീശോയെ കൈയിലെടുത്തുപിടിച്ചിരിക്കുന്ന അമ്മയുടെ നേരെ നോക്കി നില്ക്കുന്ന വിശുദ്ധയുടെ ഒരു രൂപം വിശുദ്ധ നിക്കോളാസിന്റെ ദേവാലയത്തിലുണ്ട്. നിരവധി അത്ഭുതങ്ങള്‍ വിശുദ്ധയുടെ മാധ്യസ്ഥതയിലുണ്ടായതായി ചരിത്രംപറയുന്നു.

    1568ല്‍ ഡച്ചുകാര്‍ സ്‌പെയിനിനും രാജാവായ ഫിലിപ്പ് രണ്ടാമനുമെതിരെ കലാപം നടത്തി. 1514ല്‍ പള്ളിക്ക് സംഭാവന ചെയ്ത മൈക്കലാഞ്ചലോയുടെ മഡോണ ആന്‍ഡ് ചൈല്‍ഡ് എന്നറിയപ്പെടുന്ന ശില്പം പള്ളിയില്‍ ഇതിനകം തന്നെ ഉണ്ടായിരുന്നു. ഭാഗ്യവശാല്‍ ഫ്രഞ്ച് വിപ്ലവത്തിന്റെ കെടുതികളില്‍ നിന്ന് അത് എങ്ങനെയോ അതിജീവിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!