ബൊളീവിയായിലെ കോപകാബാനയിലെ മാതാവിന്റെദേവാലയത്തില്‍ തീര്‍്ഥാടനം നടത്തിയതിനു ശേഷം ബ്രസീലിലെ റിയോഡി ജനേറോയിലേക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകരുടെ കപ്പല്‍ കൊടുങ്കാറ്റില്‍അകപ്പെട്ടു. ഈ സമയം അവര്‍ മാതാവിനെ വിളിച്ചപേക്ഷിക്കുകയും അവരുടെ കപ്പല്‍ സുരക്ഷിതമായി ബ്രസീലിയന്‍ തീരത്തെത്തുകയുംചെയ്തു. ആ തീരത്തെ അവര്‍ നന്ദിസൂചകമായി കോപകാബാന എന്നു വിളിക്കുകയും അത് അന്നുമുതല്‍ ലോകത്തിലെ പ്രധാനപ്പെട്ട തീരങ്ങളിലൊന്നായി അവിടം മാറുകയും ചെയ്തു.
സ്പാനീഷ് മി ഷനറിമാര്‍ മിഷന്‍പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലോകത്തിന്റെ വിവിധഭാഗങ്ങളില്‍ എത്തിയപ്പോള്‍ കോപാകാബാനയിലും ഒരു പള്ളി പണിയുകയുംസെന്റ് അന്നയുടെപേരില്‍ അത് ആദ്യംസമര്‍പ്പിക്കുകയും ചെയ്തു. എങ്കിലും ഈ പ്രദേശത്തിന് വേണ്ടത്ര പുരോഗതിയുണ്ടായില്ല. നിരവധി പേര്‍ അവിടംവിട്ടുപോവുകയും വളരെകുറച്ചുപേര്‍ മാത്രം അവശേഷിക്കുകയും ചെയ്തു. 1581 ല്‍ ഫ്രാന്‍സിസ്‌ക്കോ യുപാന്‍ബി എന്ന യുവാവ് ഈ നഗരത്തെ പരിശുദ്ധ അമ്മയ്ക്ക് സമര്‍പ്പിക്കുകയും മാതാവിന്റെയും ഉണ്ണീശോയുടെയും രൂപം രഹസ്യമായി നിര്‍മ്മിക്കുകയും ചെയ്തു.ഒരു വര്‍ഷത്തിലേറെ രാവും പകലും അധ്വാനിച്ചതിനു ശേഷം തന്റെ സൃഷ്ടികാണാനായി അദ്ദേഹം പ്രദേശവാസികളെ ക്ഷണിച്ചുവെങ്കിലും അവര്‍ അദ്ദേഹത്തെ പരിഹസിക്കുകയാണ് ചെയ്തത്. കാരണം ആ രൂപം അത്ര നന്നായിട്ടുണ്ടായിരുന്നില്ല.
തുടര്‍ന്ന് നിരവധി കലാകാരന്മാരുടെ കീഴില്‍ പോയി അദ്ദേഹം അതു പഠിച്ചെടുക്കുകയും സ്വന്തം ദേശത്തിന്റെ എല്ലാ പ്രത്യേകതകളുമുള്ള മരിയരൂപം സൃഷ്ടിച്ചെടുക്കുകയും ചെയ്തു. കോപാകാബാനയെ രക്ഷിക്കാന്‍ മാതാവിന് സാധിക്കുമെന്ന് അയാള്‍ ഉറച്ചുവിശ്വസിച്ചു. മാതാവിന്റെ നാമത്തില്‍ അവിടെ പില്ക്കാലത്ത് ദേവാലയം പണിതു. അതോടെ ആ പ്രദേശം പ്രശസ്തമായി.നിരവധി പേര്‍വിദൂര ദേശങ്ങളില്‍ നിന്നുപോലും അവിടെയെത്തിത്തുടങ്ങി. ദിനംപ്രതി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചു.
മാതാവിന്റെ ഈ ദേവാലയം അമേരിക്കയിലെ ഏറ്റവും പഴക്കം ചെന്ന ആരാധനാലയങ്ങളില്‍ ഒന്നാണ്. ഫ്രാന്‍സിസ്‌ക്കോ ഒരു ആശ്രമത്തില്‍ പ്രവേശിച്ചു സന്യാസിയായിജീവിച്ച് പില്ക്കാലത്ത് സന്തോഷത്തോടെ മരിച്ചു, മാതാവിന്റെ നാമത്തില്‍ നിരവധിയായ അത്ഭുതങ്ങള്‍ നടന്നുകൊണ്ടിരിക്കുന്നു.