പോളണ്ടിലാണ് മാതാവിന്റെ ഈ രൂപമുളളത്. ഒരിക്കല്‍ ഒരു വ്യാപാരി ഈ രൂപം മോഷ്ടിക്കുകയുംഅതുമായി കപ്പല്‍കയറി കടന്നുകളയാന്‍ ശ്രമിച്ചുവെങ്കിലും അയാള്‍ക്ക് തുറമുഖത്തു നിന്നു രക്ഷപ്പെടാന്‍ സാധിച്ചില്ല. മാതാവിന്റെ രൂപം കാരണമാണ് തനിക്ക് രക്ഷപ്പെടാന്‍ കഴിയാത്തതെന്ന് മനസ്സിലാക്കിയ അയാള്‍ താനെടുത്ത സ്ഥലത്തു തന്നെ മാതാവിന്റെ രൂപം കൊണ്ടുപോയി വച്ചു. അത് പിന്നീട് ജോണ്‍ ദ ബാപ്റ്റിസ്റ്റ് ദേവാലയത്തിലേക്ക് മാറ്റി.
ഈ ദേവാലയത്തിലാണ് മിസ്റ്റിക് ആയ സെന്റ്‌ലിഡ് വിന രാത്രികാലങ്ങളില്‍ പ്രാര്‍ത്ഥനകളില്‍ ചെലവഴിച്ചത്.ചെറുപ്പം മുതല്്‌ക്കേ മാതാവിനോട് ഭക്തിയും വണക്കവമുണ്ടായിരുന്ന വിശുദ്ധ, മാതാവിന്റെ ഈ രൂപത്തിന് മുമ്പില്‍ ദീര്‍ഘസമയം പ്രാര്‍ത്ഥനയില്‍ ചെലവഴിക്കാറുണ്ടായിരുന്നുവത്രെ, വിശുദ്ധയ്ക്ക് ഭാവിയില്‍ സഹിക്കേണ്ടിവരുന്ന സഹനങ്ങളെക്കുറിച്ചെല്ലാം മാതാവ് വെളിപെടുത്തുകയും ചെയ്തു. എന്നാല്‍ അതിലെല്ലാം തന്റെ പിന്തുണയുണ്ടാകുമെന്നും മാതാവ് വാക്കുനല്കി.
1395ലെ ഒരു ശൈത്യകാല ദിനത്തില്‍, ലിഡ്വിനയ്ക്ക് 15 വയസ്സുള്ളപ്പോള്‍, അവള്‍ സുഹൃത്തുക്കളോടൊപ്പം സ്‌കേറ്റിംഗിന പോയി. പക്ഷേ അവിടെ വച്ച് അവള്‍ ഐസില്‍ വീണു, ആ വീഴ്ചയില്‍ വാരിയെല്ല് ഒടിഞ്ഞു. നാല് പതിറ്റാണ്ടുകളോളംനീണ്ടുനില്ക്കുന്ന, മരണത്തോടെ മാത്രം അവസാനിച്ച ഒരു രക്തസാക്ഷിത്വത്തിന്റെ തുടക്കമായിരുന്നു അത്.
ആദ്യം നടക്കാന്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടു പിന്നീട് കഠിനമായ തലവേദന, ഓക്കാനം, ദാഹം എന്നിവയും. ജീവിതകാലം മുഴുവന്‍ ലിഡ്വിന കിടപ്പിലായി. ജീവിതം വിവരണാതീതമായ വേദനയിലായി., ജീവിതത്തിന്റെ അവസാന ഏഴ് വര്‍ഷങ്ങളില്‍ അവള്‍ പൂര്‍ണ്ണമായും അന്ധയായിരുന്നു. ശരീരത്തിന്റെ ചില ഭാഗങ്ങള്‍ പോലും അടര്‍ന്നുവീണ് വായില്‍ നിന്നും ചെവിയില്‍ നിന്നും മൂക്കില്‍ നിന്നും രക്തം ഒഴുകിയതിനാല്‍ അവള്‍ക്ക് അത്തരമൊരു അവസ്ഥയില്‍ ജീവിക്കാന്‍ കഴിയില്ലെന്ന് തോന്നി. എന്നിരുന്നാലും, പരിശുദ്ധ കന്യകാമറിയം തന്റെ വാക്ക് പാലിച്ചു, വിശുദ്ധ ലിഡ്വിനയും മാതാവിനെപോലെ ഇതാകര്‍ത്താവിന്റെദാസിഎന്നു പറഞ്ഞു ദൈവഹിതത്തിന് പൂര്‍ണ്ണമായും കീഴടങ്ങി.
വിശുദ്ധ ലിഡ്വിന തന്റെ കഷ്ടപ്പാടുകള്‍ക്കിടയിലും വളരെയധികം പ്രാര്‍ത്ഥിച്ചു. വിശുദ്ധ കുര്‍ബാനയല്ലാതെ കുറെവര്‍ഷങ്ങള്‍ അവള്‍ മറ്റൊന്നും ഭക്ഷിച്ചിരുന്നില്ല.. സ്വര്‍ഗ്ഗത്തെയും നരകത്തെയും കുറിച്ചുള്ള നിരവധി ദര്‍ശനങ്ങള്‍ അവള്‍ക്കു ലഭിച്ചു.38 വര്‍ഷത്തെ കഷ്ടപ്പാടിനുശേഷം, 53ാം വയസ്സില്‍ വിശുദ്ധ ലിഡ്വിന ദൈവസന്നിധിയിലേക്ക് യാത്രയായി.
ലിഡ്വിന എന്ന വാക്കിന്റെ അര്‍ത്ഥം തന്നെ കഷ്ടത എന്നാണ്.