ബെല്‍ജിയത്തിലെ കുഹെന്‍ ഗ്രാമം ആ വര്‍ഷങ്ങളില്‍ കൃഷിത്തകര്‍ച്ചയിലൂടെ കടന്നുപോകുകയായിരുന്നു. അതിന്റെ ഫലമായി ദാരിദ്ര്യവും രോഗവും പകര്‍ച്ചവ്യാധികളും അവരെ പിടികൂടി. നിസ്സഹായരായ ജനം പ്രശ്‌നപരിഹാരത്തിനായി മാതാവിന്റെ രൂപത്തിന് മുമ്പില്‍പ്രാര്‍ത്ഥിക്കാനെത്തി. വിശ്വാസപൂര്‍വ്വം അവര്‍ പ്രാര്‍ത്ഥിക്കുന്നതിനിടയില്‍ മാതാവിന്റെരൂപം അവരെ നോക്കി പുഞ്ചിരിച്ചു. അത്ഭുതസ്തംബധരായ ജനങ്ങള്‍ അവിടെ മാതാവിന്റെ നാമത്തില്‍ ഒരു ദേവാലയം നിര്‍മ്മിക്കാന്‍ തീരുമാനിച്ചു. പള്ളിയുടെ അളവുകളെല്ലാം മാതാവ് തന്നെ വെളിപെടുത്തിയെന്നാണ് പാരമ്പര്യവിശ്വാസം.
കാനായിലെ കല്യാണവീട്ടില്‍ വ്ച്ച് പരിശുദ്ധ അമ്മ യുടെ നിര്‍ദ്ദേശപ്രകാരംക്രിസ്തു ആദ്യത്തെ അത്ഭുതം പ്രവര്‍ത്തിച്ചതിനു സമാനമാണ് കുഹ്നില്‍ നടന്നതെന്ന് ആളുകള്‍ വിശ്വസിക്കുന്നു. നമ്മുടെ ആവശ്യങ്ങളില്‍ മാതാവ് ഇടപെടുകയും നമുക്കുവേണ്ടി മാധ്യസ്ഥം യാചിക്കുകയും ചെയ്യും. മാതാവിന്റെ ഇടപെടല്‍വഴിയായി പിന്നീട് എന്നും അവര്‍ക്ക് വന്‍ലാഭം കൃഷിയില്‍ നിന്നു ലഭിക്കുകയും അവരുടെ ദാരിദ്ര്യം ഇല്ലാതാകുകയും ചെയ്തു.