മുസ്ലീമുകളുടെ തടവില്‍ നി്ന്ന് ക്രൈസ്തവരെ മോചിപ്പിക്കാനായി പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ട് നിര്‍ദ്ദേശംനല്കിയതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപിച്ച ഒരു സന്യാസസമൂഹത്തിന്റെ ഓര്‍മ്മയാണ് ഈദിനത്തില്‍ ആചരിക്കുന്നത്. എ്ട്ടാം നൂറ്റാണ്ടിനും പതിനഞ്ചാം നൂറ്റാണ്ടിനും ഇടയില്‍ മധ്യകാലയൂറോപ്പിലെയും തെക്കന്‍ യൂറോപ്പിലെയും ക്രിസ്ത്യന്‍രാജ്യങ്ങളും സ്‌പെയ്‌നിലെ മൂറീഷ് വിഭാഗക്കാരായ മുസ്ലീം രാഷ്ട്രങ്ങളും തമ്മില്‍ നിരന്തരസംഘര്‍ഷത്തിലായിരുന്നു. ഈ സാഹചര്യത്തില്‍ ക്രൈസ്തവരെ മുസ്ലീം തടവില്‍ നിന്ന് മോചിപ്പിക്കാനായി മാതാവ് ആവശ്യപ്പെട്ടതിന്‍പ്രകാരം മെഴ്‌സിഡേറിയന്‍ സന്യാസസമൂഹം സ്ഥാപിക്കുകയായിരുന്നു.
ആഗസ്റ്റ് 10ന്, ബാഴ്‌സലോണയിലെ ഹോളി ക്രോസ് കത്തീഡ്രലില്‍, സെലസ്റ്റിയല്‍ ആന്‍ഡ് മിലിട്ടറി ഓര്‍ഡര്‍ ഓഫ് ഔവര്‍ ലേഡി ഓഫ് മേഴ്‌സി ആന്‍ഡ് ദി റിഡംപ്ഷന്‍ ഓഫ് ദി ക്യാപ്റ്റീവ്‌സ് ഔദ്യോഗികമായി രൂപീകരിച്ചു. അതിലെ അംഗങ്ങളുടെ പ്രതിജ്ഞകളില്‍ ഒന്ന്, തടവുകാരുടെ സ്ഥാനം ഏറ്റെടുക്കുമെന്നും, കത്തോലിക്കാ വിശ്വാസം നഷ്ടപ്പെടാന്‍ സാധ്യതയുള്ള ഏതൊരു ക്രിസ്ത്യാനിക്കും വേണ്ടി മരിക്കുമെന്നും ആണ്. 1235 ല്‍ പോപ്പ് ഗ്രിഗറി ഒമ്പതാമന്‍ ഈ ഓര്‍ഡറിന് അംഗീകാരം നല്കി.