എല്ലാറ്റിനും ഒരുസമയമുണ്ട് എന്ന് വിശുദ്ധ ഗ്രന്ഥത്തിലെ സഭാ പ്രസംഗകൻ ഓർമ്മിപ്പിക്കുന്നുണ്ട്. വിതയ്ക്കാനും വിളവെടുക്കാനും ആലിംഗനം ചെയ്യാനും കരയാനും ഓരോ സമയം. ചുറ്റുപാടുകളിലേക്കു നോക്കുമ്പോഴും ഇക്കാര്യം നമുക്ക് മനസിലാവും. വര്‍ഷവും വസന്തവും വേനലും പ്രകൃതിയുടെ ഭാഗമാണ്. ഇതെല്ലാം കൂടി ചേരുന്നതാണ് പ്രകൃതിയും പ്രപഞ്ചവും. ഓരോ കാലാവസ്ഥയിലും പ്രകൃതിക്ക് എന്തെല്ലാം മാറ്റങ്ങള്‍. ജീവിതവും ഇങ്ങനെയൊക്കെതന്നെയാണ്. അവിടെ സന്തോഷങ്ങളും സന്താപങ്ങളും മാറിമറിഞ്ഞുവരും. സന്തോഷമുണ്ടാവുമ്പോള്‍ ഇനിയെന്നും സന്തോഷം മാത്രമായിരിക്കും എന്ന് കരുതരുത്. സങ്കടമുണ്ടാവുമ്പോള്‍ സങ്കടം മാത്രമാണെന്നും. അവയെല്ലാം നിശ്ചിതസമയം കഴിയുമ്പോള്‍ മാറിമറിയും. ജീവിതത്തിലെ ഈ സത്യത്തെ തികച്ചും ആത്മീയപശ്ചാത്തലത്തില്‍ അപഗ്രഥിക്കുന്ന ലളിതവും ഹൃദ്യവും സുന്ദരവുമായ ഗാനമാണ് ഗോഡ്‌സ് മ്യൂസിക്ക് പുറത്തിറക്കിയിരിക്കുന്ന ഇലപൊഴിയും ഗാനം. വളരെ പ്രത്യാശാഭരിതമായ ഗാനമാണ് ഇത്. എസ്. തോമസ് രചനയും സംഗീതവും നിർവഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് സോണി ആന്റണിയാണ്. പ്രിൻസ് ജോസഫിന്റെ ഓർക്കസ്ട്രേഷൻ ഈ ഗാനത്തിന് ആത്മീയ അനുഭവം നൽകുന്നു. കരച്ചിലുകള്‍ അവസാനിപ്പിച്ച് ചിരിതൂകാന്‍ ആഹ്വാനം ചെയ്യുകയും കണ്ണീരുകൾക്ക് കർത്താവ് ഉത്തരം തരും എന്ന് പ്രത്യാശ നിറയ്ക്കാനും സഹായിക്കുന്ന ഈ ഗാനം നിരാശാഭരിതമായ ചുറ്റുപാടുകളില്‍ ഒരു പ്രാർത്ഥനയായി ഉപയോഗിക്കാവുന്നതാണ്. ഈ ഗാനം നമ്മുടെ ആത്മീയ ജീവിതത്തില്‍ വലിയൊരു മുതൽക്കൂട്ടായിരിക്കും.
ഗാനം കേൾക്കാൻ ലിങ്ക് ചുവടെ ചേർക്കുന്നു.
Elapozhiyum / ഇലപൊഴിയും #sthomas #sonyantony #godsmusicministry #christiandevotionalsongs