മാതാവിന്റെ സ്വര്‍ഗാരോപണത്തിനു ശേഷം മാതാവിന്റെ കിരീടധാരണം നടന്നുവെന്ന ആശയം കടന്നുവന്നത് ഉത്തമഗീതത്തിലെ വാക്കുകളില്‍ നിന്നാണ്. എന്റെ മണവാട്ടീ ലെബനനില്‍ നിന്ന് നീ വരൂ നീ കിരീടധാരണം ചെയ്യപ്പെടും എന്ന വാക്കാണ് ഇതിന്റെ അവലംബം. പിന്നീട് ഈ ആശയം ചിത്രങ്ങളിലൂടെ ജനപ്രിയമാക്കപ്പെട്ടു. റോമിലെ ട്രാസ്‌റ്റെവെറിലെ സാന്താമരിയയിലെ മൊസൈക്ക് രൂപമായിരിക്കാം ഇതിന്റെ ഏറ്റവും പഴക്കം ചെന്ന മാതൃക.
മാതാവ് ഇതിനകം കിരീടധാരണം ചെയ്തിരിക്കുന്നതായും പുത്രന്റെ വലതുഭാഗത്ത് ഇരിക്കുന്നതായും ഇവിടെ ചിത്രീകരിച്ചിരിക്കുന്നു; ഏകദേശം 1140 മുതലുള്ളതാണ ഈ ചിത്രം.. ഒരു നൂറ്റാണ്ടിനുശേഷം, ക്രിസ്തു തന്റെ അമ്മയുടെ തലയില്‍ ഒരു കിരീടം വയ്ക്കുന്ന ചിത്രം പ്രത്യക്ഷപ്പെട്ടു.
മാതാവിന്റെ കിരീടധാരണത്തിന്റെ പ്രമേയം ഇംഗ്ലീഷ് മധ്യകാല കൊത്തുപണികളില്‍ പ്രചാരത്തിലായിരുന്നു, നവോത്ഥാനകാലത്ത് അത് എല്ലായിടത്തും വ്യാപകമായിരുന്നു.
അതിന്റെ അര്‍ത്ഥം സ്വര്‍ഗ്ഗാരോഹണത്തിന്റെ അവസാന ‘നിമിഷം’ എന്നും അപ്പോക്കലിപ്‌സില്‍ ‘പന്ത്രണ്ട് നക്ഷത്രങ്ങളുടെ ഒരു കിരീടം’ എന്ന പരാമര്‍ശം എന്നും സൂചിപ്പിക്കുന്നു.