പരിശുദ്ധ അമ്മയോടുള്ള ബഹുമാനാര്ത്ഥംലൂവെയ്നില് ആഘോഷിക്കപ്പെടുന്ന ഒരു തിരുനാളാണ് മാതാവിന്റെ എല്ലാ തിരുനാളുകളുടെയും ശേഖരം എന്ന ഈ തിരുനാള്‍. വിശുദ്ധ പത്രോസിനായി സമര്‍പ്പിക്കപ്പെട്ടിരുന്ന ഒരു ദേവാലയത്തിലേക്ക് പരിശുദ്ധ അമ്മയുടെ ഒരു രൂപം 1132 ല്‍ ആബിപാര്ക്കില് നിന്നുള്ള ഒരു കൂട്ടം സന്യാസിമാര്‍ നല്‍കിയതില്‍ നിന്നാണ് ഈ തിരുനാളിന്റെ ആരംഭം. ഉണ്ണീശോയെ മടിയിലിരുത്തിയിരിക്കുന്ന മാതാവിനെയാണ് മരത്തില്‍ കൊത്തിയെടുത്ത രൂപത്തില്‍ കാണാന്‍ കഴിയുന്നത്. മാതാവിന്റെ രൂപത്തിനായി പിന്നീട് ഒരു ചാപ്പല്‍ പണിതു. സ്വര്‍ഗത്തില്‍നിന്നുള്ള മാലാഖമാര്‍ നേരിട്ട് ഭൂമിയില്‍ നിക്ഷേപിച്ച ഒന്നായിട്ടാണ് ഇതിനെ കാണുന്നത്. അതെന്തായാലും അന്നുമുതല്‍ മാതാവിന്റെ ഈ രൂപത്തോടുള്ള ഭക്തി വ്യാപിക്കുകയും നിരവധി അത്ഭുതങ്ങള്‍ സംഭവിക്കുകയും ചെയ്തു. 350 വര്‍ഷങ്ങള്‍ക്കുശേഷം പത്രോസിന്റെ പള്ളി പുതുക്കിപ്പണിയേണ്ടിവന്ന സാഹചര്യത്തില്‍ മാതാവിന്റെ ചാപ്പല്‍ പൊളിച്ചുമാറ്റേണ്ടതായി വന്നു. 1498 ല്‍ പുതിയ പള്ളിയുടെ അള്‍ത്താരയില്‍ മാതാവിന്റെ രൂപം പ്രതിഷ്ഠിച്ചു.
എല്ലാ വര്‍ഷവും, സെപ്റ്റംബറിലെ ആദ്യ ഞായറാഴ്ചയുടെ തലേന്ന്, ലൂവെയ്ന്‍ മാതാവിന്റെ അത്ഭുതകരമായ ചിത്രവുമെടുത്തു പ്രദക്ഷിണം നടത്തുന്നു.സെന്റ് പീറ്ററിന്റെ യഥാര്‍ത്ഥ പള്ളി പൂര്‍ണ്ണമായും മരം കൊണ്ടാണ് നിര്‍മ്മിച്ചത്, 1176 ല്‍ അത് കത്തി നശിച്ചു. പിന്നീട് അത് പുനര്‍നിര്‍മ്മിച്ചു, പള്ളിക്ക് രണ്ട് പടിഞ്ഞാറന്‍ ഗോപുരങ്ങളുണ്ടായിരുന്നു, ആ ചിത്രം ഇപ്പോഴും നഗരത്തിന്റെ പുരാതന മുദ്രയായി ഉപയോഗിക്കുന്ന 1425 ല്‍ ഗോതിക് ശൈലിയില്‍ പള്ളി വലുതാക്കി. രണ്ട് ലോകമഹായുദ്ധങ്ങളിലും ദേവാലയത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചു, എന്നാല്‍ രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ 1944 ല്‍ ലൂവെയ്ന്‍ മാതാവിന്റെ യഥാര്‍ത്ഥ രൂപം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. ഇപ്പോള്‍ പള്ളിയില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് പകര്‍പ്പ് ചിത്രമാണ്.