1441 മുതല്‍ അത്ഭുതങ്ങള്‍ സംഭവിച്ച ഒരു മരിയന്‍ രൂപമാണ് ജര്‍മ്മനിയിലെ ഔര്‍ ലേഡി ഓഫ് ഹെല്ബോണ്. ജര്‍മ്മനിയിലെ ഒരു നഗരമായ ഹെയ്ല്‍ ബ്രോണിനെയാണ് ഈ പേര് സൂചിപ്പിക്കുന്നത്. 1442 മുതല്ക്കാണ് ഇവിടെ തീര്‍ത്ഥാടനം ആരംഭിച്ചത്. ഹെല്ബോണിലെ മാതാവിനെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്നാണ് ആബട്ട് ഓര്‍സിനി കുറിച്ചിരിക്കുന്നത്. ജൊനാഥന് സംപ്ടണ്ന്റെ പുസ്തകത്തില്‍ നിന്നാണ് ഇത്രയും വിവരങ്ങളെങ്കിലും ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു.