Monday, September 8, 2025
spot_img
More

    സെപ്തംബര്‍ 9- ഔര്‍ ലേഡി ഓഫ് പുയി.

    ജൂറ പര്‍വതനിരകളിലാണ് ഔര്‍ ലേഡി പുയിയുടെ തീര്‍ത്ഥാടനകേന്ദ്രമുളളത്. കുരിശുയുദ്ധക്കാര്‍ നടന്നുപോയ വഴിത്താര കൂടിയാണ് ഇത്. പൂയിയിലെ മാതാവിനോട് പ്രാര്‍ത്ഥിച്ചതിന് ശേഷം മാത്രമേ കുരിശുയുദ്ധക്കാര്‍ ഈ വഴിയെ പോകാറുണ്ടായിരുന്നുള്ളൂ. ഈ മലയടിവാരത്തില്‍ ഒരു പ്രഭു താമസിച്ചിരുന്നു. മാതാവിനോട് ഭക്തിയുള്ള കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. എഡി ഒന്നാം നൂറ്റാണ്ടില്‍ രോഗിയായ ഒരു സ്ത്രീക്ക് മാതാവ് ഇവിടെ പ്രത്യക്ഷപ്പെട്ടുവെന്നാണ് വിശ്വസിക്കുന്നത്. അതിന്റെ കഥ ഇങ്ങനെയാണ്.

    എഡി 46 ല്‍ വിശു്ധ പത്രോസ് അന്ന് ഗൗള്‍- ഇന്നത്തെ ഫ്രാന്‍സ്- എന്ന അറിയപ്പെടുന്ന ഒരു ദേശത്തേക്ക് മിഷനറിമാരെ അയച്ചു വിശുദ്ധ ജോര്‍ജ് ആയിരുന്നു അവിടുത്തെ മെത്രാന്‍, അവിടെ വില്ല എന്നുപേരുള്ള ഒരു വിധവ കടുത്തപനി ബാധിച്ചു കഴിയുകയായിരുന്നു. വില്ല പരിശുദ്ധ അമ്മയോട് മാധ്യസ്ഥ്യം തേടി പ്രാര്‍ത്ഥിച്ചു. മാതാവ് ഇവള്‍ക്ക് പ്രത്യക്ഷപ്പെടുകയും സുഖംപ്രാപിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ആനിസ് പര്‍വതത്തില്‍ കയറാന്‍ ആവശ്യപ്പെടുകയും ചെയ്തു. വില്ല ഒരു വലിയ പാറയില്‍ കിടക്കുകയും അവിടെ കിടന്ന് ഉറങ്ങിപ്പോവുകയും ചെയ്തു. ഉണര്‍ന്നപ്പോള്‍ അവള്‍ പൂര്‍ണമായും സുഖംപ്രാപിച്ചുകഴിഞ്ഞിരുന്നു.
    അവള്‍ സ്വപ്നത്തില്‍, വെളുത്ത മൂടല്‍മഞ്ഞ് പോലെ തിളങ്ങുന്ന വസ്ത്രങ്ങള്‍ ധരിച്ച വിലയേറിയ കല്ലുകള്‍ കൊണ്ടുള്ള ഒരു കിരീടം തലയില്‍ അണിഞ്ഞിരിക്കുന്ന ഒരു സ്വര്‍ഗ്ഗീയ സ്ത്രീയെ കണ്ടു; അതീവസുന്ദരിയായ ഈ സ്ത്രീ, മാലാഖമാരുടെ ഒരു സംഘത്താല്‍ ചുറ്റപ്പെട്ടിരുന്നു.

    ‘ആരാണ്,’വില്ലചോദിച്ചു ‘എന്റെ കഠിനമായ കഷ്ടപ്പാടില്‍ ദരിദ്രയും രോഗിയുമായ എന്റെ അടുക്കല്‍ വരുന്ന ഈ രാജ്ഞി ആരാണ്?’

    ‘ഇത് ദൈവമാതാവാണ്,’ എന്നായിരുന്നു മാലാഖയുടെ മറുപടി.; പ്രാര്‍ത്ഥിക്കാനായി മാതാവ് തിരഞ്ഞെടുത്ത സ്ഥലമാണ് ഇവിടം. ഇക്കാര്യം ജോര്‍ജിനെ അറിയിക്കൂ,സ്വര്‍ഗ്ഗത്തിന്റെ കല്‍പ്പനയെ വ്യര്‍ത്ഥമായ ഒരു സ്വപ്നമായി കണക്കാക്കരുത്, എഴുന്നേല്‍ക്കൂ, നീ സുഖം പ്രാപിച്ചിരിക്കുന്നു.’
    വില്ല ഉണര്‍ന്നപ്പോള്‍, ക്ഷീണമോ പനിയോ ഉണ്ടായിരുന്നില്ല. കൃതജ്ഞതയാല്‍ നിറഞ്ഞ അവള്‍, ബിഷപ്പിന്റെ അടുത്തേക്ക് ഓടിച്ചെന്ന് മാലാഖയുടെ സന്ദേശം അറിയിച്ചു.
    ദൈവമാതാവ് അവിടെ ഒരു പള്ളി പണിയണമെന്ന് ആഗ്രഹിച്ചതായി ബിഷപ്പിന് തോന്നി. അദ്ദേഹം ച പുരോഹിതന്മാരോടൊപ്പം ആ സ്ഥലം കാണാന്‍ മല യിലെത്തി. അവിടെ കണ്ട കാഴ്ച അദ്ദേഹത്തെ ഞെട്ടിച്ചു. വേനല്‍ക്കാലത്തിന്റെ മധ്യത്തിലാണെങ്കിലും, ആനിസ് പര്‍വതത്തിന്റെ കൊടുമുടി വിശദീകരിക്കാനാവാത്തവിധം മഞ്ഞുമൂടിക്കിടക്കുകയായിരുന്നു. വില്ല അടുത്തിടെ സുഖം പ്രാപിച്ച പാറയുടെ രൂപരേഖ ബിഷപ് അടയാളപ്പെടുത്തി. ആ സ്ഥലം സംരക്ഷിക്കാന്‍ പാറയ്ക്ക് ചുറ്റും ഒരു വേലി കെട്ടി. എന്നാല്‍ പിന്നീടാണ് ആ സ്ഥലം ഒരു പുതിയ പള്ളി ബലിപീഠത്തിന്റെ സ്ഥാനമായി മാറിയത്.
    പള്ളി പണിയാന്‍ പോപ്പ് കാലിസ്റ്റസ് ഒന്നാമന്‍ അനുമതി നല്‍കി. പള്ളി പണിതത് സെന്റ് മാര്‍ഷലാണ്. അദ്ദേഹം അവിടെ പരിശുദ്ധ കന്യകാമറിയത്തിന്റെ ചെരുപ്പുകളിലൊന്ന് സൂക്ഷിച്ചു. പള്ളിപ്പണി പൂര്‍ത്തിയായപ്പോള്‍ ബിഷപ്പ് റോമിലേക്ക് പോയി.അധികം ദൂരം പോകുന്നതിനു മുമ്പ്, രണ്ട് വൃദ്ധരെ അദ്ദേഹം കണ്ടുമുട്ടി, അവര്‍ സ്വര്‍ണ്ണം പൂശിയ പെട്ടി വഹിച്ചിരുന്നു. റോമില്‍ നിന്ന് കൊണ്ടുവന്ന വിലയേറിയ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരുന്ന പെട്ടികള്‍ മൗണ്ട് ആനിസിലെ പുതിയ പള്ളിയില്‍ നിക്ഷേപിച്ചുവെന്നും സ്വര്‍ഗ്ഗീയ മാലാഖമാര്‍ പള്ളി ഇതിനകം വിശുദ്ധീകരിച്ചുവെന്നും ബിഷപ്പിനോട് പറഞ്ഞു. അങ്ങനെ പറഞ്ഞുകൊണ്ട്, ദമ്പതികള്‍ അപ്രത്യക്ഷരായി.

    ബിഷപ്പ് നഗ്‌നപാദനായി പള്ളിയിലേക്ക് പോയി.അകത്ത് കയറിയപ്പോള്‍ 300 പന്തങ്ങളാല്‍ അത് തിളക്കത്തോടെ പ്രകാശിക്കുന്നത് കണ്ടു. അള്‍ത്താര അടുത്തിടെയാണ് എണ്ണകൊണ്ട് അഭിഷേകം ചെയ്തത്, അത് ആകര്‍ഷകമായ സുഗന്ധം പുറപ്പെടുവിച്ചു. മാലാഖമാരാല്‍ പ്രതിഷ്ഠിക്കപ്പെട്ടതിനാല്‍, പള്ളിക്ക് ഒരിക്കലും മറ്റൊരു കൂദാശയും നല്‍കിയിട്ടില്ല, ‘മാലാഖമാരുടെ പള്ളി’ എന്ന പേര് ലഭിച്ചു.

    പുയ് സന്ദര്‍ശിച്ച ചില തീര്‍ത്ഥാടകരില്‍ പാദുവയിലെ വിശുദ്ധ അന്തോണി, സെന്റ് ഡൊമിനിക്, സെന്റ് വിന്‍സെന്റ് ഫെറര്‍ എന്നിവരുള്‍പ്പെടുന്നു. 772 ലും 800 ലും ചക്രവര്‍ത്തി ചാര്‍ലിമെയ്ന്‍ പള്ളി സന്ദര്‍ശിക്കുകയും പോപ്പിനെ പിന്തുണയ്ക്കുന്നതിനായി ദാനധര്‍മ്മങ്ങള്‍ ശേഖരിക്കുന്നതിനുള്ള സ്ഥലങ്ങളില്‍ ഒന്നായി ഇത് തിരഞ്ഞെടുക്കുകയും ചെയ്തു, ഈ പണം ‘പീറ്റേഴ്‌സ് പെന്‍സ്’ എന്നറിയപ്പെട്ടു. ദൈവമാതാവിന് മറ്റൊരിടത്തും ഇത്രയും സവിശേഷവും പുത്രഭക്തിയുള്ളതുമായ ആരാധന നല്‍കിയിട്ടില്ലെന്നും ഫ്രാന്‍സിലെ ഏറ്റവും പ്രസിദ്ധമായ ദേവാലയം പുയ്യിലെ നോട്രെ ഡാം ആണെന്നും വിശുദ്ധ ലിയോ ഒമ്പതാമന്‍ മാര്‍പ്പാപ്പ പ്രഖ്യാപിച്ചു.

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!