ജര്‍മ്മനിയിലെ ഹില്‍ഡെഷൈമിലുള്ള മാതാവിന്റെ ഈ ദേവാലയം 1010 നും 1020 നും ഇടയില്‍ നിര്‍മ്മിച്ച മധ്യകാല കത്തീഡ്രലാണ്. കട്ടിയുള്ള മതിലുകളും കനത്ത ഗോപുരങ്ങളുമുള്ള ഒരു റോമനെസ്‌ക് ശൈലിയിലുള്ള ദേവാലയമാണ് ഇത്. രണ്ടാം ലോകമഹായുദ്ധസമയത്ത് സഖ്യകക്ഷികളുടെ ബോംബാക്രമണത്തില്‍ കത്തീഡ്രല്‍ ഏതാണ്ട് പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു, പിന്നീട് അതിന്റെ യഥാര്‍ത്ഥ രൂപത്തോട് കഴിയുന്നത്ര അടുത്ത് പുനര്‍നിര്‍മ്മിച്ചു. 1985 മുതല്‍ ഇത് ലോക സാംസ്‌കാരിക പൈതൃക പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പതിനഞ്ചാം നൂറ്റാണ്ടിലേതാണെന്ന് കരുതപ്പെടുന്ന ടിന്റന്‍ഫാസ്മഡോണ എന്നറിയപ്പെടുന്ന ഒരു രൂപം കത്തീഡ്രലിനുള്ളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നു. പരിശുദ്ധ അണ്മ ഒരു വെളുത്ത കുപ്പായത്തിന് മുകളില്‍ നീല കോട്ടും അഞ്ച് ത്രിഫല താമരപ്പൂക്കള്‍ പതിച്ച ഒരു വലിയ സ്വര്‍ണ്ണ കിരീടവും ധരിച്ചിരിക്കുന്നു. ഇടതുകൈയില്‍ഉണ്ണീശോ. ഉണ്ണീശോയുടെ വലതു കൈയില്‍ ഒരു പേന പിടിച്ചിട്ടുണ്ട്്. അവന്റെ പാദങ്ങള്‍ വരെ എത്തുന്ന ഒരു ചുരുട്ടാത്ത ചുരുളുമുണ്ട്. രക്ഷിക്കപ്പെട്ടവരുടെ പേരുകള്‍ എഴുതിയിരിക്കുന്ന ജീവപുസ്തകമായിരിക്കുമോ അത്?
ആയിരം വര്‍ഷം പഴക്കമുള്ള ഒരു റോസാപ്പൂവ് കത്തീഡ്രലിന്റെ മുകള്‍ഭാഗത്തെ മതിലിലുളളതായി പറയപ്പെടുന്നു. 1945ല്‍ കത്തീഡ്രലിനെതിരായ ബോംബാക്രമണം നടന്നപ്പോഴും റോസാച്ചെടി അതിനെ അതിജീവിച്ചു, കാരണം അതിന്റെ വേരുകള്‍ അവശിഷ്ടങ്ങള്‍ക്കടിയില്‍ ജീവനോടെയുണ്ടായിരുന്നു, ഐതിഹ്യമനുസരിച്ച്, റോസാപ്പൂവ് തഴച്ചുവളരുന്നിടത്തോളം കാലം ഹില്‍ഡെഷൈം സമൃദ്ധമായിരിക്കും.