Tuesday, September 9, 2025
spot_img
More

    വിശുദ്ധ കാര്‍ലോയെ പാടിപ്പുകഴ്ത്താന്‍ഗാനവുമായി ബ്രിട്ടീഷ്മലയാളി.

    സെപ്തംബര്‍ ഏഴാം തീയതി ലെയോ പതിനാലാമന്‍ പാപ്പ വിശുദ്ധനായി
    പ്രഖ്യാപിച്ച സഹസ്രാബ്ദത്തിന്റെ വിശുദ്ധന്‍ കാര്‍ലോഅക്വിറ്റീസിന് മലയാളത്തില്‍ ഗാനാഞ്ജലിയുമായി ഗോഡ്‌സ് മ്യൂസിക്.
    ഈ നൂറ്റാണ്ടിലെ അടിപൊളി വിശുദ്ധൻ. ജീൻസും ടീഷർട്ടും ട്രെയിനറും കൂളിംഗ് ഗ്ലാസും ധരിച്ച് കളിച്ചും ചിരിച്ചും ആടിയും പാടിയും നടന്ന് വിശുദ്ധനായി തീർന്ന 15 വയസ്സുകാരൻ പയ്യൻ വിശുദ്ധ കാർലോ അക്വിറ്റീസ്. ജീവിതത്തിൻറെ ഏത് അവസ്ഥകളിൽ പെട്ടവർക്കും വിശുദ്ധരായി തീരാമെന്ന് നമ്മുടെ ഈ കാലഘട്ടത്തിൽ നമുക്ക് വെളിപ്പെടുത്തുന്ന സ്മാർട്ട് പയ്യൻ.
    ക്രൈസ്തവഭക്തിഗാനങ്ങളിലൂടെ സുവിശേഷവല്‍ക്കരണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന യുകെ മലയാളിയായ എസ് . തോമസാണ് കാര്‍ലോ
    അക്വിറ്റീസിനെകുറിച്ചുള്ള ഈ മനോഹരഗാനം
    ഈണം നൽകി രചിച്ചിരിക്കുന്നത്. സോഷ്യല്‍മീഡിയായിലുടെ സുപരിചിതനായ ഫാ.വിപിന്‍ കുരിശുതറ സിഎംഐ ആണ് ഗാനം ആലപിച്ചിരിക്കുന്നത്.
    ഒട്ടനവധി ക്രിസ്തീയ ഭക്തിഗാനങ്ങൾക്ക് ഓർക്കസ്ട്രേഷനും
    സംഗീതവും നിർവഹിച്ചിട്ടുള്ള പ്രിൻസ്
    ജോസഫ്ആണ് ഈ ഗാനത്തിന് പശ്ചാത്തല സംഗീതം ഒരുക്കിയിട്ടുള്ളത്.
    ഇതിനകം നിരവധി ക്രിസ്തീയ ഭക്തിഗാനങ്ങള്‍ മലയാളിവിശ്വാസിസമൂഹത്തിന് നല്കിയിരിക്കുന്ന മിനിസ്ട്രിയാണ് ഗോഡ്‌സ് മ്യൂസിക്. പരിശുദ്ധാത്മാഭിഷേകത്താല്‍ ഗാനരചനയും സംഗീതവും നിര്‍വഹിക്കുന്ന
    എസ് . തോമസ് – ലിസി സന്തോഷ് ദമ്പതികളാണ് ഇതിന്റെ പിന്നിലുള്ളത്. ഭക്തിഗാനരംഗത്തും സുവിശേഷവല്‍ക്കരണമേഖലയിലും ഇതുപോലെ അതുല്യമായ സംഭാവനകള്‍ നല്കിയിരിക്കുന്ന മറ്റൊരു മലയാളിദമ്പതികളും ഇല്ല എന്നതാണ് ഇവരെ ശ്രദ്ധേയരാക്കുന്നത്. കാര്‍ലോയെ വിശുദ്ധനായി പ്രഖ്യാപിക്കുന്ന ദിവസം ഗോഡ്‌സ് മ്യൂസിക്കിന്റെ യൂട്യൂബ്ചാനലിലും
    ഗുഡ്നെസ്സ് ടിവിയിൽ ലൈവ് ആയും
    ഗുഡ്നെസ്സ് യൂട്യൂബ് ചാനലിലും
    പ്രസ്തുതഗാനം റീലീസ്
    ചെയ്തിട്ടുണ്ട്.
    ഈ പാട്ട് കേൾക്കുമ്പോൾ നമ്മുടെ ഉള്ളിലും വലിയൊരു ദാഹം ഉണ്ടാവും എനിക്കും വിശുദ്ധനായി തീരണം എന്നുള്ളത്. നാം എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് വിശുദ്ധിയിലേക്കാണ്. ഈ വിളിക്കനുസരിച്ച് ജീവിച്ച് വിശുദ്ധരായി തീരുവാൻ ഈ ഗാനം നമ്മെ സഹായിക്കട്ടെ.
    അശുദ്ധിയിലേക്കല്ല, വിശുദ്ധിയിലേക്കാണ് ദൈവം നമ്മെ വിളിച്ചിരിക്കുന്നത്.
    1 തെസലോനിക്കാ 4 : 7.
    ഗാനം കേൾക്കുന്നതിനായി ലിങ്ക് ചുവടെ ചേർക്കുന്നു.
    കാർലോ അക്വിറ്റിസിനെക്കുറിച്ചുള്ള ആദ്യ ഇംഗ്ലീഷ് മലയാളം ഗാനം | CARLO ACUTIS | SONG |ALBUM| GOODNESS TV

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!