ദാവീദിന്റെ വംശത്തില്‍പെട്ട ജോസഫ് എന്നുപേരായ പുരുഷനുമായി വിവാഹനിശ്ചയം ചെയ്തിരുന്ന കന്യകയുടെ അടുത്തേക്ക് ദൈവത്താല്‍ അയ്ക്കപ്പെട്ടു. അവളുടെ പേര് മറിയം എന്നായിരുന്നു( ലൂക്കാ 1 ;27)
ലൂക്കാ സുവിശേഷകന്‍ ഈ ചെറിയ വാക്യത്തിലൂടെ മറിയത്തിന്റെ എല്ലാ മഹത്വവും സംഗ്രഹിച്ചിട്ടുണ്ട്. നിരവധി പ്രാര്‍ത്ഥനകളില്‍ ഇടം പിടിച്ചിരിക്കുന്ന പേരുകൂടിയാണ് മാതാവിന്റേത്. ഹവ്വായുടെ മക്കളില്‍ വച്ചേറ്റഴും പ്രിയപ്പെട്ട പേരാണ് മറിയത്തിന്റേത്.്. അന്നായുടെയും ജോവാക്കിമിന്റെയും മകളായി ജനിച്ച മറിയം ദൈവപുത്രന്റെ അമ്മയാകാന്‍ തിരഞ്ഞെടുക്കപ്പെട്ടവളായിരുന്നു. മേരി, മറിയം, മിറിയാം എന്നീ പേരുകളിലെല്ലാം നാം മാതാവിനെ വിളിക്കാറുണ്ട്. ലോകത്തിലെ കോടാനുകോടി സ്ത്രീകളുടെ പേരുകളില്‍പ്രധാനപ്പെട്ടതും മറിയം എന്ന പേരാണ്.
മറിയയുടെ നാമം ചുണ്ടുകള്‍ക്ക് തേന്‍കൂട്ടിനേക്കാള്‍ മധുരമുള്ളതാണ്, ഒരു മധുരഗീതത്തേക്കാള്‍ കാതിന് ആനന്ദകരവും ഏറ്റവും ശുദ്ധമായ സന്തോഷത്തേക്കാള്‍ ഹൃദയത്തെ ആകര്‍ഷിക്കുന്നതുമാണ് എന്ന് പാദുവയിലെ വിശുദ്ധ അന്തോണിയും ദൈവമാതാവിന് അവളുടെ ഉയര്‍ന്ന മഹത്വത്തില്‍ കൂടുതല്‍ ഉചിതമായ ഒരു നാമമോ ശ്രദ്ധേയമായ ഒരു നാമമോ ഉണ്ടായിരിക്കാന്‍ കഴിയില്ല. ലോകത്തിലെ വിശാലവും കൊടുങ്കാറ്റുള്ളതുമായ കടലില്‍ പ്രകാശിക്കുന്ന മനോഹരവും തിളക്കമുള്ളതുമായ നക്ഷത്രമാണ് മറിയം എന്ന്് വിശുദ്ധ ബെനഡിക്ടും പറയുന്നു.