വിശുദ്ധ ഫ്രാന്‍സിസ് അ്സ്സീസിയുടെ തിരുനാള്‍ ദിനമായ ഒക്ടോബര്‍ നാലിന് നല്കിവരുന്ന പൊതുഅവധി ഇറ്റലി പുന:സ്ഥാപിച്ചു. വര്‍ഷങ്ങളായി പ്രസ്തുത ദിവസം ഇറ്റലിയില്‍ ്അവധിദിനമായിരുന്നുവെങ്കിലും 1977 മുതല്‍ അത് നിര്‍ത്തലാക്കിയിരുന്നു. ആ അവധി ദിനമാണ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ നടന്ന വോട്ടെടുപ്പിലൂടെ പുന:സ്ഥാപിക്കപ്പെട്ടത്.് 247 വോട്ടുകള്‍ നേടിയാണ് പൊതുഅവധിദിനം പുന:സ്ഥാപിക്കപ്പെട്ടത്. അടുത്തവര്‍ഷം മുതല്‍ ഈ അവധി പ്രാബല്യത്തില്‍ വരും.അതനുസരിച്ച് 2026 ഒക്ടോബര്‍ നാലു മുതല്‍ ഇറ്റലിയുടെ കലണ്ടറില്‍ ഒക്ടോബര്‍ 4 അവധിദിനമായിരിക്കും. ഇറ്റലിയില്‍ ആകെ മതപരമായ എട്ടു അവധി ദിനങ്ങളാണ് ഉള്ളത് എപ്പിഫനി, ഈസ്റ്റര്‍ മണ്‍ഡേ, സ്വര്‍ഗാരോപണം, സകലവിശുദ്്ധരുടെയും തിരുനാള്‍ ക്രിസ്തുമസ്, സെന്റ് സ്റ്റീഫന്‍സ് ഡേ തുടങ്ങിയവയാണ് അതില്‍ മുഖ്യം.
വിശുദ്ധ ഫ്രാന്‍സിസ് അസ്സീസിയുടെ തിരുനാള്‍ മംഗളങ്ങള്‍