സഭാചരിത്രകാരനായ എവുസേബിയൂസ് രേഖപ്പെടുത്തിയ സംഭവമാണ് ഇത്. ഈശോ ജീവിച്ചിരിക്കുന്ന കാലം, എദേസയിലെ രാജാവായ അബ്ഗാര്‍ ഒരു രോഗത്താല്‍ ഏറെ കഷ്ടപ്പെട്ടു. എത്രചികിത്സകള്‍ നടത്തിയിട്ടും അദ്ദേഹത്തിന്റെ രോഗം ഭേദമായില്ല, ഈ സാഹചര്യത്തില്‍ ഈശോയെക്കുറിച്ചുള്ള അത്ഭുതങ്ങള്‍ കേട്ട അബ്ഗാര്‍ തന്നെ വന്ന് സുഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കത്തെഴുതി. തന്റെ ഒരു ശിഷ്യനെ അയ്ക്കാം എന്നായിരുന്നു ഈശോയുടെ മറുപടി. പിന്നീട് ഈശോ കുരിശിലേറപ്പെടുകയും സ്വര്‍ഗത്തിലേക്ക് ഉത്ഥാനം ചെയ്യുകയും ചെയ്തു.
ഈ സമയം ലോകത്തിന്റെ വിവിധഭാഗങ്ങളിലേക്ക് ശിഷ്യന്മാര്‍ സുവിശേഷപ്രഘോഷണവുമായി ഇറങ്ങിത്തിരിച്ചു. എദേസയിലേക്ക് പോയത് യൂദാശ്ലീഹായായിരുന്നു. വിശുദ്ധന്‍ അബ്ഗറിന്റെ ശരീരത്തില്‍ തൊട്ടതും രോഗസൗഖ്യമുണ്ടായി. ഇത് അനേകരിലേക്ക് വിശുദ്ധനെ അടുപ്പിച്ച അത്ഭുതങ്ങളുടെ ആരംഭമായിരുന്നു. തുടര്‍ന്ന് അസാധ്യകാര്യങ്ങളുടെ മധ്യസ്ഥനായി അന്നുമുതല്‍ വിശുദ്ധ യൂദാശ്ലീഹാ വണങ്ങപ്പെടുകയും ചെയ്തു.
വിശുദ്ധ യൂദാശ്ലീഹായേ അസാധ്യകാര്യങ്ങളുടെ മധ്യസ്ഥാ എന്റെ ജീവിതത്തിലും ഇടപെടണമേ.. അത്ഭുതം പ്രവര്‍ത്തിക്കണമേ. ആമ്മേന്‍