ലെയോ പതിനാലാമന്‍ പാപ്പയുടെ അപ്പസ്‌തോലിക ലേഖനം പുറത്തിറങ്ങി. ഡിസെഞാരെ നോവേ മാപ്പേ ദി സ്‌പെരാന്‍സാ എന്നാണ് പേര്. പ്രത്യാശയുടെ പുതിയ ഭൂപടങ്ങള്‍ പരികല്പന ചെയ്യുക എന്നാണ് ഈ വാക്കിനര്‍ത്ഥം. വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പ്രതിപാദ്യം. വിദ്യാഭ്യാസ സൂചകങ്ങള്‍ കര്‍ശനമായ സൂത്രവാക്യങ്ങളല്ല അവ ഓരോ കാലഘട്ടത്തിന്റെയും ആവശ്യങ്ങളോടുളള യഥാര്‍ത്ഥപ്രതികരണങ്ങളാണെന്നും വിദ്യാഭ്യാസം ഒരുകൂട്ടായ്മയുടെ പ്രവര്‍ത്തനം ആണെന്നും പാപ്പ അപ്പസ്‌തോലികലേഖനത്തില്‍ പറയുന്നു.
രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ പ്രമാണരേഖയായ ഗ്രവിസിമും എദുക്കാത്സിയോണിസ് പ്രസിദ്ധീകരിച്ചതിന്റെ അറുപതാം വാര്‍ഷികത്തിലാണ് ലെയോ പാപ്പയുടെ പുതിയ അപ്പസ്‌തോലിക ലേഖനം പ്രസിദ്ധീകരിച്ചത് എന്ന പ്രത്യേകതയുമുണ്ട്.