താമരശ്ശേരി: താമരശ്ശേരി ബിഷപ് മാര്‍ റെമിജിയോസ് ഇഞ്ചനാനിയിലിന് വധഭീഷണി. ഇസ്ലാമിക് ഡിഫന്‍സ് ഫോഴ്‌സ് ഓഫ് ഇന്ത്യ എന്ന സംഘടനയുടെ പേരില്‍ അബ്ദുല്‍ റഷീദ് എന്നയാളുടെ പേരിലാണ് കത്ത്. താമരശ്ശേരി ബിഷപ് കാര്യാലയത്തിലേക്കാണ് കത്തു വന്നിരിക്കുന്നത്. ഈരാറ്റുപേട്ടയില്‍ നിന്നാണ് വധഭീഷണി വന്നിരിക്കുന്നത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇപ്പോള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തിലാണ് ബിഷപ് റെമിജിയോസ് ഇഞ്ചനാനിയില്‍.