ചെറുപ്രായം മുതല്‍ക്കേ അസാധാരണമായ ദൈവികാനുഭവങ്ങളിലൂടെ കടന്നുപോയവളായിരുന്നു മറിയം ത്രേസ്യ. പരിശുദ്ധ അമ്മ പലപ്പോഴും അവള്‍ക്ക് പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. പരിശുദ്ധ അമ്മയോട് മറിയം ത്രേസ്യാ പ്രാര്‍ത്ഥിച്ചിരുന്ന ഒരു പ്രാര്‍ത്ഥന ഇതാണ്.
പരിശുദ്ധ മറിയമേ എന്റെ സ്‌നേഹവും വാത്സല്യവും നിറഞ്ഞ അമ്മേ നിന്റെ മക്കളും ഓമനക്കുഞ്ഞുങ്ങളും ആയി ഞങ്ങളെ സ്വീകരിക്കണമേ. ദൈവേഷ്ടപ്രസാദത്തിലും സന്യാസാന്തസിലും മരണത്തോളം ഞങ്ങളെ നീ കാത്തുകൊള്ളണമേ. മരണസമയത്ത് ഞങ്ങളുടെ പക്കല്‍ എഴുന്നെള്ളിവന്ന് ഞങ്ങളെ സഹായിച്ച് സ്വര്‍ഗ്ഗത്തിലേക്ക് ഞങ്ങളെ കൂട്ടിക്കൊണ്ടുപോകണമേ.
എത്ര നല്ല പ്രാര്‍ത്ഥന അല്ലേ. നമുക്ക് ഇന്നുമുതല്‍ ഈ പ്രാര്‍ത്ഥന നമ്മുടെതായി മാറ്റാം.