Thursday, November 21, 2024
spot_img
More

    മരിയവണക്കത്തിനായി തിരുനാളുകളും പ്രാര്‍ത്ഥനകളുമായി മരിയന്‍പത്രം ഡോട്ട് കോമില്‍ പ്രത്യേക പേജ്



     മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുക എന്നതാണ് മരിയന്‍ മിനിസ്ട്രിയുടെയും മിനിസ്ട്രിയുടെ പേരില്‍ നടത്തുന്ന വിവിധ മാധ്യമശുശ്രൂഷകളുടെയുമെല്ലാം ലക്ഷ്യം. മാതാവിനെ എത്രത്തോളം  സ്‌നേഹിക്കാമോ,സ്‌നേഹിക്കപ്പെടാനുള്ള വഴിയൊരുക്കാമോ അതെല്ലാം മരിയന്‍ മിനിസ്ട്രി ചെയ്യും. കാരണം പരിശുദ്ധ  അമ്മയിലൂടെ സഭയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുകയും സ്വര്‍ഗ്ഗം ലക്ഷ്യമാക്കി ജീവിക്കാന്‍ പ്രേരണ നല്കുകയും ചെയ്യുന്ന ശുശ്രൂഷയാണ് മരിയന്റേത്. 

    2019 മാര്‍ച്ച് 25 ന് മംഗളവാര്‍ത്താദിനത്തില്‍ ആരംഭിച്ച marianpatram.com അന്നുമുതല്‍ ഇന്നുവരെ മാതാവിന് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ടാണ് അണിയിച്ചൊരുക്കിയിരിക്കുന്നത്. അവയ്‌ക്കെല്ലാം പുറമെ ഇപ്പോള്‍ ഇതാ മാതാവിന് വേണ്ടി മാത്രമായി ഒരു പേജ് വെബ്‌സൈറ്റില്‍ ക്രിയേറ്റ് ചെയ്തിരിക്കുന്നു.

    മാതാവിനോടുള്ള സഭാത്മകമായ പ്രാര്‍ത്ഥനകള്‍, മാതാവിന്റെ  തിരുനാളുകള്‍, മാതാവിനെക്കുറിച്ച് വിശുദ്ധരുടെ ഉദ്ധരണികള്‍ എന്നിവയെല്ലാം അടങ്ങുന്നതാണ് prayers  എന്ന വിഭാഗത്തിലെ ഈ പേജ്. ജനുവരി മുതല്‍ ഡിസംബര്‍ വരെയുളള എല്ലാ പ്രധാനപ്പെട്ട മരിയന്‍ തിരുനാളുകളെക്കുറിച്ചു മനസ്സിലാക്കാനും ആ ദിവസങ്ങളില്‍ പ്രത്യേകമായി നിയോഗം വച്ച് മാതാവില്‍ നിന്ന് അനുഗ്രഹം വാങ്ങാനും ഈ പേജ് വായനക്കാര്‍ക്ക് ഏറെ സഹായകരമാവുമെന്ന് ഞങ്ങള്‍ക്ക് ഉറപ്പുണ്ട്.

    ഇവിടെ ചേര്‍ത്തിട്ടില്ലാത്തതും എന്നാല്‍ നിങ്ങള്‍ക്കറിയാവുന്നതുമായ മറ്റ് മരിയന്‍ തിരുനാളുകള്‍ ഉണ്ടെങ്കില്‍ അവ ഞങ്ങള്‍ക്കയച്ചുതരികയാണെങ്കില്‍ അവയും ഈ പട്ടികയില്‍ ചേര്‍ക്കാന്‍ കഴിയും. മാതാവിന്റെ തിരുനാള്‍ ദിനത്തില്‍ അമ്മയോട് ചോദിക്കുന്ന ഒരു കാര്യവും അമ്മ സാധിച്ചുതരാതിരിക്കില്ല എന്ന് വചനപ്രഘോഷകരായ  എല്ലാ വ്യക്തികളും ഒന്നുപോലെ പറയുന്നുമുണ്ട്. അതുകൊണ്ട് നമ്മുടെ ആത്മീയവും ലൗകികവുമായ വിവിധ അനുഗ്രഹങ്ങള്‍ മാതാവില്‍ നിന്ന് വാങ്ങാനും തിരുനാളുകളെക്കുറിച്ചുള്ള ഈ പേജ് സഹായകരമാകും.

    http://marianpathram.com/prayers/

    പരമ്പരാഗതവും സഭാത്മകവുമായ വിവിധ മരിയന്‍ പ്രാര്‍ത്ഥനകളാണ് മറ്റൊന്ന്. ഈ പ്രാര്‍ത്ഥനകളെല്ലാം നമ്മുടെ ആത്മീയജീവിതത്തിന് ഏറെ മുതല്‍ക്കൂട്ടാകും. വരും കാലങ്ങളില്‍വിവിധ മരിയന്‍ പ്രാര്‍ത്ഥനകള്‍ കൂട്ടിചേര്‍ക്കുന്നതുമായിരിക്കും.

    മാത്രവുമല്ല ഈ പേജ് നിങ്ങള്‍ മരിയഭക്തരായ മറ്റുള്ളവര്‍ക്കു ഷെയര്‍ ചെയ്യുകയും വേണം. എല്ലാവരെയും മാതാവിലേക്ക് അടുപ്പിക്കുക എന്നത് സ്വര്‍ഗ്ഗത്തിന് എന്തുമാത്രം സന്തോഷമുള്ള കാര്യമാണെന്നോ?

    വരിക നമുക്ക് മാതാവിനെ കൂടുതലായി സ്‌നേഹിക്കാം. അമ്മയില്‍ നിന്ന് കൂടുതലായി അനുഗ്രഹങ്ങള്‍ വാങ്ങുകയുമാകാം.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!