Friday, October 11, 2024
spot_img
More

    സത്യവിശ്വാസംവിട്ടു സഭയില്‍ നിന്ന് അകന്നുപോയവര്‍ തിരികെ വരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍

    സത്യവിശ്വാസം വിട്ടു സഭയില്‍ നിന്ന്അകന്നുപോയവര്‍ തിരികെ മാതൃസഭയിലേക്ക് തിരിച്ചുവരാന്‍ വേണ്ടി പ്രാര്‍ത്ഥിക്കണമെന്ന് ഫാ. ഡാനിയേല്‍ പൂവണ്ണത്തില്‍. 2019 ഡിസംബര്‍ 31 വരെയുള്ള നമ്മുടെ പ്രത്യേക പ്രാര്‍ത്ഥനാനിയോഗമായിരിക്കണം ഇത്. ഈ പ്രത്യേക പ്രാര്‍ത്ഥനയുടെ കാര്യം ഫേസ്ബുക്ക് വഴിയും വാട്ട്‌സാപ്പ് ഗ്രൂപ്പുവഴിയും മറ്റുള്ളവരെ അറിയിക്കുകയും വേണമെന്ന് അദ്ദേഹം അറിയിച്ചു.

    വലിയൊരുആത്മീയ പോരാട്ടമാണ് നാം ഇതിനായി നടത്തുന്നത്. സത്യവിശ്വാസം വിട്ടു സഭയില്‍ നിന്ന്അകന്നുപോയവരെല്ലാം തിരികെ വരണമെന്നത് നമ്മുടെ തീവ്രമായ ആഗ്രഹമായിരിക്കണം. നമ്മുടെ വീട്ടുകാരോ ബന്ധുക്കളോ ആയി അറിയാവുന്ന പലരും മാതൃസഭ വി്ട്ടുപോയിട്ടുള്ളവരുണ്ടാകും. അവര്‍ തിരികെ വരണം. അന്ധകാരത്തില്‍ നിന്ന് വെളിച്ചത്തിലേക്ക് തിരികെ വരണം. ദൈവം നമ്മുടെ പ്രാര്‍ത്ഥന തീര്‍ച്ചയായും കേള്‍ക്കും.

    spot_img
    spot_img
    spot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!