ന്യൂഡല്‍ഹി: വേള്‍ഡ് പീസ് മിഷന്റെ ആഭിമുഖ്യത്തില്‍ ദരിദ്രര്‍ക്കായുള്ള സൗജന്യ ഭക്ഷണവിതരണ ശൃംഖലയായ അഞ്ചപ്പം രാജസ്ഥാന്‍,പഞ്ചാബ്, ഒഡീഷ, ആസാം, ഡല്‍ഹി എന്നിവിടങ്ങളിലേക്കു കൂടി വ്യാപിച്ചു. ഗോര്‍ഗോണ്‍ ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ് ഇതിന്റെവിതരണോദ്ഘാടനം നിര്‍വഹിച്ചു.
നിര്‍ദ്ധനരും അശരണരുമായ മനുഷ്യരുടെഇടയിലാണ് വേള്‍ഡ് പീസ് മിഷന്‍ പ്രവര്‍ത്തകര്‍ അന്നംഎത്തിക്കുന്നത്. ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളിലും മൂന്നുവര്‍ഷമായി അഞ്ചപ്പംപദ്ധതിയിലൂടെ ഭക്ഷണ വിതരണം നടക്കുന്നുണ്ട്.
വേള്‍ഡ് പീസ് മിഷന്റെ ചെയര്‍മാന്‍ സണ്ണി സ്റ്റീഫനാണ്. വടക്കെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത് ഫാ. മാത്യു വടക്കേക്കാട്ടും സിസ്റ്റര്‍ വിനീത എസ്‌ഐസിയും ചേര്‍ന്നാണ്.
വേള്‍ഡ് പീസ്മിഷന്‍ സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. ബോബി ജോസ്‌കട്ടിക്കാടിന്റെനേതൃത്വത്തില്‍ കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പാവങ്ങള്‍ക്ക് സൗജന്യമായി ഭക്ഷണം നല്കുന്ന അഞ്ചപ്പം ഹോട്ടല്‍ പ്രവര്‍ത്തിക്കുന്നുണ്ട്.