വത്തിക്കാന്‍സിറ്റി: കുട്ടികളുടെ രണ്ടാം ആഗോളദിനം 2026 സെപ്തംബര്‍ 25 മുതല്‍ 27 വരെ നടക്കും. ലോകമെമ്പാടും നിന്നുള്ള കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കുമുളള കണ്ടുമുട്ടലിന്റെയും പ്രാര്‍ത്ഥനയുടെയും ദിനങ്ങളായിരിക്കും സെപ്തംബറില്‍ നടക്കുക. അല്മായര്‍ക്കും കുടുംബങ്ങള്‍ക്കും ജീവനും വേണ്ടിയുള്ള ഡിക്കാസ്റ്ററിയാണ് കുട്ടികളുടെ ആഗോളദിനം സംഘടിപ്പിക്കുന്നത്. സമാധാനത്തിന്റെ ഭംഗി കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള അവസരമായിരിക്കും ഈ ആഗോളദിനം. 2024 ലാണ് കുട്ടികളുടെ പ്രഥമ ആഗോളദിനം നടന്നത്. 101 രാജ്യങ്ങളില്‍ നിന്നുള്ള ഒരു ലക്ഷത്തിലധികം കുട്ടികള്‍ അന്നു പങ്കെടുത്തിരുന്നു.