കാക്കനാട്: 2025-2026 വര്‍ഷത്തില്‍ പൗരോഹിത്യം സ്വീകരിക്കുന്ന 250 ഡീക്കന്മാരുടെ സംഗമം മൗണ്ട് സെന്റ് തോമസില്‍ നടന്നു. വിവിധ രൂപതകള്‍ക്കും സന്യാസസമൂഹങ്ങള്‍ക്കുമായി തിരുപ്പട്ടം സ്വീകരിക്കുന്ന സീറോമലബാര്‍ സഭാംഗങ്ങളായ ഡീക്കന്മാരുടെ സംഗമമാണ് നടന്നത്. പൊതുസമ്മേളനം മേജര്‍ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍ ഉദ്ഘാടനം ചെയ്തു. ക്ലര്‍ജി കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ടോണി നീലങ്കാവില്‍, റവ. ഡോ എബ്രഹാം കാവില്‍പുരയിടത്തില്‍, റവ. ഡോ.ടോം ഓലിക്കരോട്ട് എന്നിവര്‍ പ്രസംഗിച്ചു. ബോബിജോസ് കപ്പൂച്ചിന്‍ മുഖ്യപ്രഭാഷണം നടത്തി. ക്ലര്‍ജി കമ്മീഷന്റെ ആഭിമുഖ്യത്തിലായിരുന്നു സമ്മേളനം.