നിഷ്പാദുക കര്‍മ്മലീത്താ സഭ കുരിശിന്റെ വിശുദ്ധ യോഹന്നാന്റെ ജൂബിലി ആഘോഷിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നു. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ടതിന്റെ മുന്നൂറാം വാര്‍ഷികം പ്രമാണിച്ചും ഡോക്ടര്‍ഓഫ് ദി ചര്‍ച്ചായി പ്രഖ്യാപിച്ചതിന്റെ നൂറാം വാര്‍ഷികം പ്രമാണിച്ചുമാണ് ആഘോഷങ്ങള്‍. ഐബീരിയന്‍ പ്രോവിന്‍സാണ് ആഘോഷങ്ങള്‍ സംഘടിപ്പിച്ചിരിക്കുന്നത്. ഡിസംബര്‍ 13 മുതല്‍ 2026 ഡിസംബര്‍ 26 വരെയാണ് ജൂബിലി ആഘോഷങ്ങള്‍.സെഗോവിയായിലുള്ള ചര്‍ച്ച് ഓഫ് ദ സ്കള്‍പ്പ്ച്ചര്‍ ദേവാലയത്തില്‍ വിശുദ്ധവാതില്‍ തുറന്നുകൊണ്ടായിരിക്കും ജൂബിലി ഉദ്ഘാടനം ചെയ്യുന്നത്.