Wednesday, December 10, 2025
spot_img
More

    കരോൾ ഗാന മത്സരം ഒന്നാം സ്ഥാനം കരസ്ഥമാക്കി ന്യൂകാസിൽ ഔർ ലേഡി ക്യൂൻ ദി റോസറി മിഷൻ ,ബിർമിംഗ്ഹാം

    ഗ്രേറ്റ് ബ്രിട്ടൻ രൂപതാ കരോൾ ഗാന മത്സരം ഒന്നാം സ്ഥാനം കരസ്ഥമാക്കി ന്യൂകാസിൽ ഔർ ലേഡി ക്യൂൻ ദി റോസറി മിഷൻ ,ബിർമിംഗ്ഹാം , നോട്ടിംഗ്ഹാം മിഷനുകൾ രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി .

    ഷൈമോൻ തോട്ടുങ്കൽ

    ലെസ്റ്റർ .ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കമ്മീഷൻ ഫോർ ക്വയറിന്റെ ആഭിമുഖ്യത്തിൽ രൂപതയിലെ ഗായകസംഘങ്ങൾക്കായി സംഘടിപ്പിച്ച കരോൾ ഗാന മത്സരത്തിൽ (കന്ദിശ് 2025 ) ന്യൂകാസിൽ ഔർ ലേഡി ക്വീൻ ഓഫ് റോസറി മിഷൻ ഒന്നാം സ്ഥാനം കരസ്ഥമാക്കി ,ബർമിംഗ്ഹാം സെന്റ് ബെനഡിക്ട് മിഷൻ ,നോട്ടിങ്ഹാം സെന്റ് ജോൺ മിഷൻ , എന്നീ മിഷനുകൾ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളും കരസ്ഥമാക്കി . വിജയികൾക്ക് രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു , ലെസ്റ്ററിലെ സെഡാർസ് അക്കാദമി ഹാളിൽ വച്ച് നടന്ന മത്സരത്തിൽ രൂപതയിലെ വിവിധ ഇടവക , മിഷൻ പ്രൊപ്പോസഡ്‌ മിഷമുകളിൽ നിന്നായി പതിനാല് ഗായക സംഘങ്ങൾ ആണ് പങ്കെടുത്തത് ഇതോടനുബന്ധിച്ച് നടന്ന സമ്മേളനത്തിൽ രൂപതാ കമ്മീഷൻ ഫോർ ക്വയർ ചെയർമാൻ ഫാ . ഫ്രജിൽ പണ്ടാരപ്പറമ്പിൽ അധ്യക്ഷത വഹിച്ചു . ചാൻസിലർ റെവ ഡോ മാത്യു പിണക്കാട്ട് ,റെവ ഫാ ഹാൻസ് പുതിയാ കുളങ്ങര എം സി ബി എസ് , എന്നിവർ ആശംസകൾ അർപ്പിച്ചു .മത്സരം കോഡിനേറ്റർ മാരായ ജോമോൻ മാമ്മൂട്ടിൽ സ്വാഗതവും ,ഷൈമോൻ തോട്ടുങ്കൽ നന്ദിയും അർപ്പിച്ചു , കോഡിനേറ്റർമാരായ ജോബിൾ ജോസ് ,സിജു തോമസ് , ജിജോ വർഗീസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി . രാവിലെ നടന്ന ഉത്‌ഘാടന സമ്മേളനം ലെസ്റ്റർ സെന്റ് അൽഫോൻസാ മിഷൻ ഡയറക്ടർ ഫാ ഹാൻസ് പുതിയാകുളങ്ങര ഉത്‌ഘാടനം ചെയ്തു , രൂപതാ മത ബോധന കമ്മീഷൻ ചെയർമാൻ റെവ ഫാ ജോബിൻ പെരുമ്പളത്തുശേരി ,മീഡിയ കമ്മീഷൻ ചെയർമാൻ റെവ ഫാ എൽവിസ് ജോസ് കോച്ചേരി എം സി ബി എസ് എന്നിവരും പങ്കെടുത്തു . ആൻ റോസ് പരിപാടികൾ ഏകോപിപ്പിച്ചു .

    spot_imgspot_img
    spot_imgspot_img
    spot_imgspot_img
    spot_img
    spot_img
    spot_img

    Spiritual Updates

    Latest News

    More Updates

    error: Content is protected !!