കെസിബിസി മീഡിയ കമ്മീഷന്റെ 2025ലെ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമഅവാര്‍ഡ് ടോം ജേക്കബിനും സാഹിത്യരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അവാര്‍ഡ് വി. ജെ ജെയിംസിനും യുവപ്രതിഭ അവാര്‍ഡ് സ്റ്റെഫി സേവ്യറിനും ലഭിച്ചു.ഗുരുപൂജ പുരസ്‌കാരത്തിന് ബേബിച്ചന്‍ ഏര്‍ത്തയില്‍, ഡോ.ജോര്‍ജ് മരങ്ങോലി, , ഫാ.ജോണ്‍ വിജയന്‍ ചോഴംപറമ്പില്‍ എന്നിവര്‍ അര്‍ഹരായി. കെസിബിസി മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനിയാണ് അവാര്‍ഡുകള്‍ പ്രഖാപിച്ചത്. ഡിസംബര്‍ 16 നു പാലാരിവട്ടം പിഒസിയില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും.